പാഴ്​വസ്​തുക്കളിൽനിന്ന്​ നിറം ചാർത്തി കവലകൾ

കോഴിക്കോട്: നഗരത്തിലെ കവലകൾക്കിനി നിറച്ചന്തം. ആരോരും ശ്രദ്ധിക്കാതെ അലേങ്കാലപ്പെട്ടു കിടന്ന കവലകളാണ് പുതുരീതിയിൽ അണിഞ്ഞൊരുങ്ങിയത്. കാര്യമായ പണച്ചെലവില്ലാതെ പാഴ്വസ്തുക്കളും മറ്റുമുപയോഗിച്ച് ട്രാഫിക് െഎലൻറുകൾ മോടികൂട്ടുന്നുവെന്നതാണ് പ്രത്യേകത. പി.ടി. ഉഷ റോഡിൽ നാലാം ഗേറ്റ് ജങ്ഷനിലേയും റെഡ്ക്രോസ് റോഡിൽ മൂന്നാലിങ്കൽ ജങ്ഷനിലേയും ട്രാഫിക് െഎലൻറുകളിലാണ് നവീകരണം. ഉപയോഗം കഴിഞ്ഞ ടയർ, പെയിൻറ്, കമ്പിക്കഷണങ്ങൾ, കയർ തുടങ്ങി വിവിധ പാഴ്വസ്തുക്കൾ ഒന്നിച്ചിണക്കി കവല മോടികൂട്ടലിന് നേതൃത്വം നൽകുന്നത് ബംഗളൂരു െഎ.ടി മേഖലയിൽ നിന്ന് വിരമിച്ച് നഗരത്തിലെത്തിയ നാഗർകോവിൽ സ്വദേശി താജ് മാഹറാണ്. വിശ്രമ ജീവിതം നയിക്കാൻ നഗരത്തിൽ എത്തിയതാണദ്ദേഹം. ഉൗരാളുങ്കൽ സൈബർ പാർക്കുമായി ബന്ധപ്പെട്ട ജോലികൾക്ക് കോഴിക്കോെട്ടത്തിയ അദ്ദേഹത്തി​െൻറ ലക്ഷ്യം ജൈവകൃഷിയും മറ്റുമായി നഗരത്തിൽ കഴിയാനാണ്. ഇതിനകം പ്രിയപ്പെട്ടതായ നഗരത്തിൽ കവലകൾ നവീകരിക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു. നഗരസഭയുടെ അനുമതിയോടെയാണ് നവീകരണം. ബീച്ച് ഗവ. ആശുപത്രി കവാടത്തിനരികെ ഉദ്യാന നിർമാണവും താജ് ഏറ്റെടുത്തിട്ടുണ്ട്. സി.എച്ച് മേൽപാലത്തിന് സമീപം റെഡ്ക്രോസ് റോഡിൽ ജൈവ കൃഷി തുടങ്ങാനും പദ്ധതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.