കോഴിക്കോട്: സ്വകാര്യ വാഹന ഉടമകളെ പരിപാലിക്കാനും സർക്കാർ-സർക്കാറിതര സ്ഥാപനങ്ങളെയും വാഹന ഉടമകളെയും സമന്വയിപ്പിക്കാൻ പ്രൈവറ്റ് വെഹിക്കിൾ ഓണേഴ്സ് അസോസിയേഷൻ (പിവോക്) എന്ന പേരിൽ ചാരിറ്റബിൾ സൊസൈറ്റി നിലവിൽ വന്നു. ആർ.ടി.ഒ, പൊലീസ്, സർക്കാർ നിയമവ്യവസ്ഥ, ഇൻഷുറൻസ് മേഖല, വാഹന പണയ സഹായസ്ഥാപനങ്ങൾ, വാഹനം വാങ്ങൽ-വിൽക്കൽ, റോഡ് അപകടങ്ങൾ തുടങ്ങിയ വാഹന സംബന്ധിയായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് ലക്ഷ്യമെന്ന് ചെയർമാൻ ഡോ. ബിനോയി ചെറിയാൻ വൈദ്യൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇരുചക്രവാഹന ഉടമകൾ മുതൽ നാലുചക്ര വാഹന ഉടമകൾ വരെയുള്ളവർക്ക് അംഗമാകാം. വാർത്തസമ്മേളനത്തിൽ എം.പി. അഫ്നാസ്, എം.പി. രഞ്ജിത്ത് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.