കൊടുവള്ളി നഗരസഭ ഭരണസമിതി രാജിവെക്കുക -എൽ.ഡി.എഫ് കൊടുവള്ളി: നഗരസഭ യു.ഡി.എഫ് ഭരണസമിതി അഴിമതിയിൽ പ്രതിഷേധിച്ച് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ റസിയ ഇബ്രാഹിം രാജിെവച്ച സാഹചര്യത്തിൽ ഭരണസമിതി രാജിവെക്കണമെന്ന് എൽ.ഡി.എഫ് നഗരസഭ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് എൽ.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ഭരണസമിതി രാജിവെക്കുന്നതുവരെ തുടർപ്രക്ഷോഭം സംഘടിപ്പിക്കാനും തീരുമാനിച്ചു. ഒ.പി.ഐ. കോയ അധ്യക്ഷത വഹിച്ചു. വി. രവീന്ദ്രൻ, നാസർകോയ തങ്ങൾ, പി.ടി.സി. ഗഫൂർ, എൻ.ആർ. റിനീഷ് എന്നിവർ സംസാരിച്ചു. പ്രകടനത്തിന് വായോളി മുഹമ്മദ് മാസ്റ്റർ, ഒ.പി. റഷീദ്, ഇ.സി. മുഹമ്മദ്, എം.പി. മൊയ്തീൻ, കെ.സി.എൻ. അഹമ്മദ് കുട്ടി, ഒ.പി. സലീം, എം.കെ. രാജൻ, ഒ.പി. റസാഖ്, ഒ.ടി. സുലൈമാൻ, എ.പി. സിദ്ധീഖ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.