കല്ലാച്ചി: വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കല്ലാച്ചി സബ്ട്രഷറിക്ക് ഒടുവിൽ ശാപമോക്ഷം. ചൊവ്വാഴ്ച രാവിലെ ട്രഷറിയുടെ പ്രവർത്തനം കല്ലാച്ചിയിലെ മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റി. ഇവിടെ പ്രവർത്തനം ആരംഭിക്കുന്ന ആദ്യത്തെ സർക്കാർ സ്ഥാപനമായി കല്ലാച്ചി സബ്ട്രഷറി മാറി. സബ്ട്രഷറിയുടെ പ്രവർത്തനോദ്ഘാടനം ഇ.കെ. വിജയൻ എം.എൽ.എ നിർവഹിച്ചു. ജില്ല പഞ്ചായത്ത് മെംബർ അഹമ്മദ് പുന്നക്കൽ, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എച്ച്. ബാലകൃഷ്ണൻ, നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ. സഫീറ, വൈസ് പ്രസിഡൻറ് സി.വി. കുഞ്ഞികൃഷ്ണൻ, ജില്ല ട്രഷറി ഓഫിസർ ജോസ് അഗസ്റ്റിൻ, കല്ലാച്ചി സബ്ട്രഷറി ഓഫിസർ കെ.ടി. ശൈലജ, വാർഡ് മെംബർ നിഷ, ബ്ലോക്ക് പഞ്ചായത്ത് മെംബർ റീന, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.പി. കുമാരൻ, സൂപ്പി നരിക്കാട്ടേരി, പുളീക്കണ്ടി ദാമു, കരിമ്പിൽ ദിവാകരൻ, രജീന്ദ്രൻ കൈപ്പള്ളി, ടി. സുഗതൻ, ഒ.പി. ഭാസ്കരൻ, സി. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു. നാദാപുരം കക്കംവെള്ളിയിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നാദാപുരം റേഞ്ച് എക്സൈസ് ഓഫിസ്, കല്ലാച്ചി കോടതി റോഡിൽ പ്രവർത്തിക്കുന്ന നാദാപുരം ഉപജില്ല വിദ്യാഭ്യാസ ഓഫിസ്, നാദാപുരം ടൗണിൽ പഞ്ചായത്തിെൻറ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കൃഷിഭവൻ എന്നീ സ്ഥാപനങ്ങളും അടുത്ത ദിവസംതന്നെ മിനി സിവിൽ സ്റ്റേഷനിലേക്ക് മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.