പേരാമ്പ്ര: വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവ കലാമത്സരത്തിൽ 142 പോയൻറ് നേടി ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനം നേടി. 60 പോയൻറ് നേടിയ നൊച്ചാട് ഗ്രാമപഞ്ചായത്തിനാണ് രണ്ടാം സ്ഥാനം. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.സി. സതി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെംബർ ഇ.പി. കാർത്യായനി ടീച്ചർ നന്ദി പറഞ്ഞു. ഇന്ദിര രക്തസാക്ഷിദിനം കൂട്ടാലിട: കോട്ടൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റി മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷി ദിനമാചരിച്ചു. പ്രഭാതഭേരിക്കുശേഷം ഫോട്ടോ അനാച്ഛാദനവും പുഷ്പാർച്ചനയും നടത്തി. ടി.പി. ബാലറാം, കെ. ഇബ്രാഹിം കുട്ടി, ടി.പി. രവീന്ദ്രൻ, ടി.പി. ബാലകൃഷ്ണൻ, പി.എം. ചന്ദ്രൻ, ടി.പി. ഷൈബു, ഇല്ലത്ത് മോഹനൻ എന്നിവർ നേതൃത്വം നൽകി. പേരാമ്പ്ര: വാളൂർ -ഊടുവഴി, രാജീവ് രത്ന സാംസ്കാരിക നിലയത്തിെൻറ ആഭിമുഖ്യത്തിൽ ഇന്ദിര രക്തസാക്ഷി ദിനം ആചരിച്ചു. പ്രഭാതഭേരിക്ക് എം.കെ. നാസർ, എം.കെ. അബ്ദുറഹിമാൻ, ടി.എം. രമേശൻ, ആദർശ്, മുനീർ, പി.എം. സബീർ, എം.കെ. സായൂജ് എന്നിവർ നേതൃത്വം നൽകി. ടി.എം. രമേശൻ ഫോേട്ടാ അനാച്ഛാദനം നിർവഹിച്ചു. എം.കെ. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. എം.കെ. നാസർ മുഖ്യപ്രഭാഷണം നടത്തി. അനുരാഗ് ലാൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.