അടുത്ത വർഷം ഫെബ്രുവരി മുതൽ എല്ലാ ദിവസവും സ്റ്റോപ് - പയ്യോളി: എക്സിക്യൂട്ടിവ് എക്സ്പ്രസിന് പയ്യോളിയിൽ എല്ലാ ദിവസവും സ്റ്റോപ് അനുവദിക്കുമെന്ന് റെയിൽവേ. അടുത്ത വർഷം ഫെബ്രുവരി ഒന്നുമുതലാണ് ഇവിടെ സ്റ്റോപ് അനുവദിക്കുക. ആഴ്ചയിൽ രണ്ടു ദിവസമുള്ള നിലവിലെ സ്റ്റോപ് തുടരും. എക്സിക്യൂട്ടിവിെൻറ നിലവിലുള്ള പയ്യോളിയിലെ സ്റ്റോപ് എടുത്തുമാറ്റുമെന്ന വാർത്തയെ തുടർന്ന് നവംബർ ഒന്നിന് റെയിൽവേ ഡെവലപ്മെൻറ് ആക്ഷൻ കമ്മിറ്റി നേതൃത്വത്തിൽ ട്രെയിൻ തടയൽ സമരം പ്രഖ്യാപിച്ചിരുന്നു. റെയിൽവേയുടെ ഒൗദ്യോഗിക അറിയിപ്പ് വന്നതോടെ നാട്ടുകാർക്കും ട്രെയിൻ യാത്രക്കാർക്കും ഉണ്ടായിരുന്ന ആശങ്കക്ക് അറുതിയായി. സ്റ്റോപ് തുടരുമെന്ന റെയിൽവേയുടെ തീരുമാനത്തിൽ കർമസമിതി ആഹ്ലാദം പ്രകടിപ്പിച്ചു. സ്റ്റോപ് തുടരാനുള്ള റെയിൽവേ തീരുമാനത്തെ ട്രെയിൻ പാസഞ്ചേഴ്സ് അസോസിയേഷൻ സ്വാഗതം ചെയ്തു. റെയിൽവേ നടപടിയെയും സ്റ്റോപ്പിനുവേണ്ടി കേന്ദ്രത്തിൽ സമ്മർദം ചെലുത്തിയ സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരനെയും ബി.ജെ.പി പയ്യോളി മുനിസിപ്പൽ കമ്മിറ്റി അഭിനന്ദിച്ചു. സി.പി. രവീന്ദ്രൻ, കെ. ഫൽഗുനൻ, കെ.എം. ശ്രീധരൻ, പ്രഭാകരൻ പ്രശാന്തി, വി.പി. സതീശൻ, വി. കേളപ്പൻ എന്നിവർ സംസാരിച്ചു. സ്റ്റോപ് തുടരാൻ സമ്മർദം ചെലുത്തിയ മുല്ലപ്പള്ളി രാമചന്ദ്രൻ എം.പിയെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു. സബീഷ് കുന്നങ്ങോത്ത് അധ്യക്ഷത വഹിച്ചു. അറബിക് അധ്യാപക സാഹിത്യമത്സരം ഇന്ന് എകരൂൽ: ബാലുശ്ശേരി ഉപജില്ല അറബിക് അധ്യാപക അക്കാദമിക് കോംപ്ലക്സ് യോഗവും സാഹിത്യമത്സരവും ബുധനാഴ്ച രാവിലെ ഒമ്പതര മുതല്‍ നന്മണ്ട13 നവോത്ഥാനനിലയം ഓഡിറ്റോറിയത്തില്‍ നടക്കും. ഉപജില്ലയിലെ 72 സ്കൂളുകളിലെ അധ്യാപകര്‍ മത്സരങ്ങളില്‍ പങ്കെടുക്കുമെന്ന് സെക്രട്ടറി ടി. അബ്ദുൽ ജബ്ബാര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.