ചെന്നിത്തല ബി.ജെ.പിയിലേക്കുള്ള ടിക്കറ്റ്​ കാത്തിരിക്കുന്നു ^മന്ത്രി എം.എം. മണി

ചെന്നിത്തല ബി.ജെ.പിയിലേക്കുള്ള ടിക്കറ്റ് കാത്തിരിക്കുന്നു -മന്ത്രി എം.എം. മണി മേപ്പയൂർ: ഇന്ന് ബി.ജെ.പി നേതാക്കളും ജനപ്രതിനിധികളും ആയിരിക്കുന്നവരിൽ അറുപത് ശതമാനമെങ്കിലും മുൻ കോൺഗ്രസ് നേതാക്കന്മാരാണെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. അധികാരത്തി​െൻറ ഉറപ്പ് ലഭിക്കുന്നതോടെ രമേശ് ചെന്നിത്തലയും ബി.ജെ.പിയുടെ ഭാഗമാകുമെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എം മേപ്പയൂർ നോർത്ത് ലോക്കൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നവംബർ ഒന്നിന് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ഉമ്മൻ ചാണ്ടിയെ ലക്ഷ്യമാക്കിയുള്ളതാണ്. സോളാർ പദ്ധതി തുടങ്ങുവാൻ സഹായം അപേക്ഷിച്ച് വന്ന ഒരു പാവം പെണ്ണി​െൻറ പണവും മാനവും കവർന്നവരാണ് ഉമ്മൻ ചാണ്ടിയും കൂട്ടുകാരും. ജ. ശിവരാജൻ കമീഷൻ റിപ്പോർട്ട് മലയാളീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇത് നവംബർ ഒമ്പതിന് നിയമസഭയിൽ വെക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദേശികൾ നിർമിച്ച പാർലമ​െൻറിലും രാഷ്ട്രപതി ഭവനിലും കയറി ഇരിക്കുവാൻ നാണം തോന്നാത്തവരാണ് താജ്മഹലി​െൻറ വൈദേശിക പാരമ്പര്യം ചികയുന്നത്. ആർ.എസ്.എസിനെ ചെറുക്കാൻ സി.പി.എം കിണഞ്ഞു ശ്രമിക്കുമ്പോൾ കൂടെയുള്ളവർ പോലും പിന്തുണക്കുന്നില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. സംഘ് പരിവാർ മുസ്ലിംകളെ ആക്രമിക്കാൻ വരുമ്പോൾ പ്രതിരോധിക്കാൻ പാണക്കാട് തങ്ങളോ കുഞ്ഞാലിക്കുട്ടിയോ ഉണ്ടാവില്ല. മോദിക്കെതിരെ പട നയിക്കുവാൻ കേന്ദ്രത്തിലേക്ക് പോയ കുഞ്ഞാലിക്കുട്ടി ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാതിരുന്നത് ഡൽഹിയിൽനിന്ന് 'പൂശ്' കിട്ടുമെന്ന് പേടിച്ചിട്ടാണെന്നും എം.എം. മണി കൂട്ടിച്ചേർത്തു. ലോക്കൽ സെക്രട്ടറി പി.പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മന്ത്രി ടി.പി. രാമകൃഷ്ണൻ, കെ. കുഞ്ഞിരാമൻ, കെ.കെ. രാഘവൻ, കെ.ടി. രാജൻ, എം.കെ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.