ക്ഷീരകർഷകർക്ക്​ പശുവിതരണം

ബാലുശ്ശേരി: ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി, ക്ഷീരഗ്രാമം പദ്ധതികളിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന തെരഞ്ഞെടുത്ത ക്ഷീരകർഷകർക്കുള്ള പശുവിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. പെരിങ്ങിനി മാധവൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് കെ. ശ്രീജ, വാർഡ് അംഗങ്ങളായ കെ. ഗണേശൻ, സുമ വെള്ളച്ചാലൻകണ്ടി, ഉമ മഠത്തിൽ, റീജ കണ്ടോത്ത്കുനിയിൽ, പുഷ്പ തുടങ്ങിയവർ സംസാരിച്ചു. ഡയറി ഒാഫിസർ കെ.എം. ജീജ സ്വാഗതം പറഞ്ഞു. balu 77 ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് ക്ഷീരഗ്രാമം പദ്ധതിയിൽ തെരഞ്ഞെടുത്ത ക്ഷീരകർഷകർക്കുള്ള പശുവിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട് നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.