കക്കയത്ത്​ കാട്ടാനശല്യം; കാർഷിക വിള​വുകൾ നശിപ്പിച്ചു

ബാലുശ്ശേരി: കക്കയത്ത് കാട്ടാനയിറങ്ങി കാർഷിക വിളകൾ നശിപ്പിച്ചു. കക്കയം അംഗൻവാടിക്കടുത്ത് പണ്ടാവിളയിൽ റോയി, വൽസ, കുട്ടിക്കാന തങ്കച്ചൻ എന്നിവരുടെ കൃഷിഭൂമിയിലാണ് കഴിഞ്ഞദിവസം കാട്ടാനയിറങ്ങിയത്. തെങ്ങ്, കവുങ്ങ്, വാഴ എന്നിവ നശിപ്പിച്ചിട്ടുണ്ട്. തെങ്ങുകൾ കടപുഴക്കി. വനാതിർത്തിയിൽ സൗരോർജ വേലികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ തകർന്നുകിടക്കുകയാണ്. വേലി പ്രവർത്തനക്ഷമമാക്കാൻ വനം വകുപ്പ് ശ്രദ്ധിക്കുന്നില്ല. കക്കയം വന്യജീവി സേങ്കതത്തിൽനിന്നാണ് കാട്ടാന ഇറങ്ങുന്നത്. കാട്ടുപന്നി, കുരങ്ങ്, മലയണ്ണാൻ എന്നിവയും കർഷകരുടെ വിളകൾ നശിപ്പിക്കുന്നു. കാട്ടുമൃഗങ്ങളുടെ ശല്യത്തിൽനിന്ന് കർഷകരെ സംരക്ഷിക്കാൻ വനംവകുപ്പ് അടിയന്തര നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സ്വീകരണം നൽകി കുറ്റ്യാടി: മുംബൈ മലയാളി അസോസിയേഷൻ മുംബൈ തെരുവിൽനിന്ന് ദത്തെടുത്ത 30 പേരടങ്ങിയ യാത്രസംഘത്തിന് കുറ്റ്യാടി നന്മ ചാരിറ്റബിൾ ട്രസ്റ്റി​െൻറയും കുന്നുമ്മൽ ബി.ആർ.സിയുടെയും ആഭിമുഖ്യത്തിൽ കുറ്റ്യാടിയിൽ സ്വീകരണം നൽകി. ബ്ലോക്ക് പഞ്ചായത്തംഗം കെ.പി. ശ്രീനിജ ഉദ്ഘാടനം ചെയ്തു. വിനോദൻ, കെ.വി. ജമീല, കിണറ്റുംകണ്ടി അമ്മദ്, പ്രഫ. കുഞ്ഞബ്ദുല്ല, ഒ.വി. ലത്തീഫ്, സി.എച്ച്. ഷരീഫ്, മേനിക്കണ്ടി അബ്ദുല്ല, അബ്ദുല്ല സൽമാൻ, ഉബൈദ് വാഴയിൽ, അഡ്വ. ജമാൽ ഹസീസ്, പ്രേമ മേനോൻ എന്നിവർ സംസാരിച്ചു. നന്മ ചാരിറ്റബ്ൾ ട്രസ്റ്റ് ഉപഹാരം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.