മുക്കം: മതേതര ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ച മുസ്ലിം നേതാക്കളെ മറച്ചു പിടിച്ച് ചരിത്രത്തെ വികലമാക്കാനുള്ള ശ്രമം അപലപനീയവും രാജ്യത്തിന് കളങ്കവുമാണെന്ന് ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ജാബിർ അമാനി. മുജാഹിദ് സംസ്ഥാന സമ്മേളന പ്രചാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹനീഫ് കായക്കൊടി സമ്മേളന പ്രമേയം വിശദീകരിച്ചു. എം. അഹമ്മദ് കുട്ടി മദനി അധ്യക്ഷത വഹിച്ചു. പി.എം. നാസർ, ഇ. മോയിൻ, പി.സി. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. ജാഥക്ക് സ്വീകരണം മുക്കം: സംയുക്ത ട്രേഡ് യൂനിയൻ സർവിസ് സംഘടനകളുടെ നേതൃത്വത്തിൽ ഈ മാസം ഒമ്പത് മുതൽ 11 വരെ ഡൽഹിയിൽ നടക്കുന്ന മഹാ ധർണയുടെ പ്രചാരണാർഥം കോഴിക്കോട് താലൂക്ക് സംയുക്ത ട്രേഡ് യൂനിയൻ ജാഥക്ക് സ്വീകരണം നൽകി. പ്രഭാകരൻ മുക്കം അധ്യക്ഷത വഹിച്ചു. പി.കെ. മുകുന്ദൻ, എം. രാജൻ, പി.കെ. നാസർ, ടി. വിശ്വനാഥൻ, എം.വി. കൃഷ്ണൻകുട്ടി, ടി.കെ. സാമി, കെ. മോഹനൻ, ഷാജികുമാർ, ജോണി ഇടശ്ശേരി എന്നിവർ സംസാരിച്ചു. പി.ടി. ബാബു സ്വാഗതം പറഞ്ഞു. ഇന്ദിരാജി അനുസ്മരണം മുക്കം: നീലേശ്വരം പ്രിയദർശിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് നടത്തിയ ഇന്ദിരാജി അനുസ്മരണ പരിപാടി കൗൺസിലർ ടി.ടി. സുലൈമാൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ് സുനിൽകുമാർ അധ്യക്ഷത വഹിച്ചു. സജീഷ് പടിഞ്ഞാറയിൽ, ശ്രീധരൻ പുതുക്കുംപുറത്ത്, കുര്യൻ കോട്ടയിൽ, സി. രാഗേഷ്, മുഹമ്മദ് കുന്നത്ത്, എൻ.സി. അപ്പുണ്ണി, ജെ.കെ. അസ്സയിൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.