കൊടുവള്ളി: സംസ്ഥാന കായികമേളയില്‍ ഹൈജംപില്‍ വെള്ളിമെഡല്‍ നേടിയ മുഹമ്മദ് ഹിശാമിനെ 'പറമ്പത്തുകാവ്കാർ' വാട്‌സ്ആപ് കൂട്ടായ്മ . കൊടുവള്ളി മുനിസിപ്പല്‍ ചെയര്‍പേഴ്‌സൻ ശരീഫ കണ്ണാടിപ്പൊയില്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ഫൈസല്‍ കാരാട്ട് അധ്യക്ഷത വഹിച്ചു. പറമ്പത്തുകാവ് ഗ്രാമത്തില്‍നിന്ന് മികച്ച മാര്‍ക്കോടെ എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയ ഡോ. ശമീമ മുഹമ്മദ് മണ്ണാരക്കിലിനെയും ആദരിച്ചു. റോഡ് ഷോ, ഉപഹാരം നല്‍കൽ, മധുര വിതരണം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. കെ.എ. റഹീം, വി.സി. മുഹമ്മദ് അലി, കെ.ടി. ശബീറലി, വി. റഹ്മത്തുല്ല, അമീന്‍ അന്‍സാരി, വി.ടി. ഹാരിസ്, പി.സി. ഇസ്ഹാഖ്, ആർ.വി. സൈനുദ്ദീൻ, മുഹമ്മദ് ഹിശാം, എം. ഇല്യാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.