'വാതക പൈപ്പ്​ലൈൻ സ്ഥാപിക്കുന്നതിൽനിന്ന്​ ഗെയിൽ അധികൃതർ പിന്മാറണം'

കൊടിയത്തൂർ: നിർദിഷ്ട കൊച്ചി-മംഗലാപുരം ഗെയിൽ വാതക പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിൽനിന്ന് അധികൃതർ പിന്മാറണമെന്ന് ശ്രദ്ധ കൊടിയത്തൂർ ആവശ്യപ്പെട്ടു. ജനവാസമേഖല പൂർണമായും ഒഴിവാക്കുക, സുരക്ഷമാനദണ്ഡങ്ങൾ പാലിക്കുക എന്നീ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് എരഞ്ഞിമാവിൽ ഒരു മാസമായി നടക്കുന്ന അനിശ്ചിതകാല സമരത്തിന് യോഗം പിന്തുണ പ്രഖ്യാപിച്ചു. പി. അബൂബക്കർ പ്രമേയം അവതരിപ്പിച്ചു. ചെയർമാൻ സി. ബീരാൻകുട്ടി അധ്യക്ഷത വഹിച്ചു. കെ.എം. മുനവിർ, പി. അബ്ദുസ്സലാം, പി.ടി. അബൂബക്കർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.