തിരുവമ്പാടിയിൽ ഭൂരേഖ കമ്പ്യൂട്ടർവത്​കരണം മന്ദഗതിയിൽ

തിരുവമ്പാടി: വില്ലേജ് ഓഫിസിൽ ഭൂരേഖ കമ്പ്യൂട്ടർവത്കരണം അവതാളത്തിലായതോടെ നാട്ടുകാർ ദുരിതത്തിലായി. പ്രതിഫലം കുറവായതിനാൽ ഡാറ്റ എൻട്രി ഓപറേറ്റർമാരെ ആവശ്യത്തിന് ലഭിക്കാതായതാണ് കമ്പ്യൂട്ടർവത്കരണം അവതാളത്തിലാകാൻ കാരണം. ഒരു ഫോറം കമ്പ്യൂട്ടറിലാക്കാൻ നാല് രൂപയും ലാപ്‌ടോപ്പിന് ഒരു ദിവസം 50 രൂപയുമാണ് ഡാറ്റാ എൻട്രി ഓപറേറ്റർമാർക്ക് ലഭിക്കുന്നത്. ദിവസം 40 ഫോമിൽ കൂടുതൽ കമ്പ്യൂട്ടറിലാക്കാനും സാധിക്കില്ല. ഇതോെട അപേക്ഷാഫോറങ്ങൾ ഓഫിസിൽ കെട്ടിക്കിടക്കുകയാണ്. ഇത് തുടന്നാൽ കമ്പ്യൂട്ടർവത്കരണം അനന്തമായി നീളുമെന്നാണ് ജനങ്ങളുടെ ആശങ്ക. നിലവിൽ റീസർവേ പ്രദേശങ്ങളിലെ ഭൂരേഖകൾ മാത്രമാണ് കമ്പ്യൂട്ടർവത്കരിക്കുന്നത്. ചെറുപ്ര, മരക്കാട്ടുപുറം, തിരുവമ്പാടി പ്രദേശങ്ങളിലെ റീസർവേ അപേക്ഷകളാണ് കമ്പ്യൂട്ടർവത്കരിച്ചത്. അൺസർവേ രേഖകളുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. തിരുവമ്പാടി വില്ലേജി​െൻറ 70 ശതമാനം പ്രദേശത്തെയും അൺസർവേ ഭൂരേഖകൾ കമ്പ്യൂട്ടറിൽ എങ്ങനെ ചേർക്കണമെന്ന് വ്യക്തമായ തീരുമാനം റവന്യൂമേലുദ്യോഗസ്ഥർ നൽകിയിട്ടില്ല. അൺസർവേ മേഖലകളിൽ തീരുമാനമാകുന്നതിന് മുമ്പേതന്നെ റവന്യൂവകുപ്പ് റവന്യൂകാർഡ് നൽകുന്നുണ്ട്. റവന്യൂവകുപ്പും ഉദ്യോഗസ്ഥരും പുലർത്തുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ഇലഞ്ഞിക്കൽ സൗപർണിക ക്ലബ് പൊതുയോഗം ആവശ്യപ്പെട്ടു. ഇ.കെ. നരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജോമോൻ ലൂക്കോസ്, സാലസ് മാത്യു, ബേബി ജോസഫ്, സി. അനൂപ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.