കോഴിക്കോട്: കെ.എസ്.ഇ.ബി കോഴിക്കോട് ഇലക്ട്രിക്കൽ ഡിവിഷൻ പരിധിയിലെ വൈദ്യുതി തൂണുകളിൽ അനധികൃതമായും സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയും വലിച്ചിട്ടുള്ള കേബിൾ ടി.വി കേബിളുകൾ എട്ട് ദിവസത്തിനകം നീക്കം ചെയ്യണമെന്ന് വൈദ്യുതി ബോർഡ് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. അല്ലാത്തപക്ഷം ഇവ നീക്കം ചെയ്യുമെന്നും ചെലവ് കേബിൾ ടി.വി ഒാപറേറ്റർമാരിൽനിന്ന് ഇൗടാക്കുമെന്നും അറിയിപ്പിൽ പറഞ്ഞു. ബഹുസ്വര മതനിരപേക്ഷ സംസ്കാരം വളർത്തണം -സെമിനാർ കോഴിക്കോട്: മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ ഭാരതം നിലനിൽക്കണമെങ്കിൽ ബഹുസ്വര മതനിരപേക്ഷ സംസ്കാരം വളരണമെന്ന് കോഴിക്കോട് ഗവ. ലോ കോളജിലെ എൻ.എസ്.എസ് യൂനിറ്റും നിയമ സഹായ ക്ലിനിക്കായ ക്ലിജോയും നടത്തിയ 'മതേതര ഇന്ത്യയുടെ ഭാവി' എന്ന സിേമ്പാസിയം അഭിപ്രായപ്പെട്ടു. എ. പ്രദീപ്കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാധ്യമം-മീഡിയ വൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹിമാൻ, ജയചന്ദ്രൻ, ഹമീദ് ചേന്ദമംഗലൂർ, ടി. സിദ്ദീഖ്, പി.കെ. ഫിറോസ്, ഡോ. സി. തിലകാനന്ദൻ, ധന്യ, കോളജ് യൂനിയൻ ചെയർമാൻ എസ്. സുദീപ്, അശ്വന്ത് എന്നിവർ സംസാരിച്ചു. ലോ കോളജ് പ്രിൻസിപ്പൽ ഡോ. ബിന്ദു എം. നമ്പ്യാർ അധ്യക്ഷത വഹിച്ചു. തരിശുനിലം കളിസ്ഥലത്തിന് അനുവദിക്കണം കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന് സമീപം വർഷങ്ങളായി തരിശായി കിടക്കുന്ന, ആരോഗ്യ വകുപ്പിന് കീഴിലുള്ള ഭൂമി കളിസ്ഥലത്തിനായി അനുവദിക്കണമെന്ന് ദേശപോഷിണി പബ്ലിക് ലൈബ്രറി പൊതുയോഗം ആവശ്യപ്പെട്ടു. വർഷങ്ങൾക്കുമുമ്പ് മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികൾ കൃഷി നടത്തിയിരുന്ന ഭൂമി ഇപ്പോൾ മാലിന്യം തള്ളുന്ന സ്ഥലമായി മാറി. ഇതുമൂലം സമീപ പ്രദേശത്തുകാർ ഏറെ ബുദ്ധിമുട്ടുകയാണ്. പ്രസിഡൻറ് എ.പി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ. പ്രകാശൻ, ഇ. രാജേന്ദ്രൻ, വി.വി. പ്രഭാകരൻ, ഡോ. രാജേന്ദ്രൻ, പി. ബാലകൃഷ്ണൻ, എം.ടി. സേതുമാധവൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.