കോഴിക്കോട്: മെമ്മറീസ് ഒാഫ് പാസ് ലീഡേഴ്സ് ഫോറം ഇന്ദിര ഗാന്ധി അനുസ്മരണ സമ്മേളനം നടത്തി. രാമദാസ് വേങ്ങേരി ഉദ്ഘാടനം ചെയ്തു. ടി. ബാലൻ പേരാമ്പ്ര, ടി.വി. ബാലൻ പുല്ലാളൂർ, എ. അച്യുതൻ നായർ, മുരളി പാലാഴി, കെ.പി. സുനിതാബാബു, ഗിരീഷ് മലയമ്മ, ടി. സിറാജ്, കെ. പ്രസീത, അബൂബക്കർ മാങ്കാവ് എന്നിവർ സംസാരിച്ചു. കുടുംബസംഗമം കോഴിക്കോട്: ഇന്ദിര ഗാന്ധി ജന്മശതാബ്ദിയുടെ ഭാഗമായി കാരപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി 75ാം ബൂത്ത് കുടുംബസംഗമം നടത്തി. യു.ഡി.എഫ് ജില്ല ചെയർമാൻ പി. ശങ്കരൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് കമ്മിറ്റി പ്രസിഡൻറ് നടുക്കണ്ടി സഹദേവൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. സുരേഷ് ബാബു, ജില്ല സെക്രട്ടറിമാരായ എൻ. ഷെറിൻ ബാബു, ബേപ്പൂർ രാധാകൃഷ്ണൻ, ബ്ലോക്ക് പ്രസിഡൻറ് കണ്ടിയിൽ ഗംഗാധരൻ, മണ്ഡലം പ്രസിഡൻറ് എൻ. ബാലൻ, കെ.വി. ഗോപി, റഷീദലി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.