വിവാദത്തിന് വിരാമം; ഇരട്ടപദവി വഹിക്കുന്നില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ലീഗ് പഞ്ചായത്ത് ജന.സെക്രട്ടറി സ്ഥാനം രാജിവെച്ചതായി വിവരം

നാദാപുരം: യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയുടെ ഇരട്ടപദവി വിവാദത്തിന് താൽക്കാലിക വിരാമം. പഞ്ചായത്ത് മുസ്ലിം ലീഗ് ജന.സെക്രട്ടറി പദവി സംസ്ഥാന യൂത്ത് ലീഗ് സെക്രട്ടറി വി.വി. മുഹമ്മദ് അലി രാജിവെച്ചതായി അറിയുന്നു. രാജിയുടെ കോപ്പി സംസ്ഥാന യൂത്ത് ലീഗ് സെക്രട്ടറിക്ക് അയച്ചതായാണ് വിവരം. എന്നാൽ, പഞ്ചായത്ത് ലീഗ് കമ്മിറ്റി രാജിവിവരം ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. താൻ ഇരട്ട പദവി വഹിക്കുന്നില്ലെന്ന് വി.വി. മുഹമ്മദ് അലി ഇന്നലെ വാർത്തക്കുറിപ്പിറക്കി. അതേസമയം, ഇരട്ടപദവി പ്രശ്നവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് പ്രവർത്തകസമിതി യോഗത്തിൽ ബഹളവവും വാക്കേറ്റവും നടന്നു എന്ന പ്രചാരണം വസ്തുതവിരുദ്ധമാണെന്ന് പഞ്ചായത്ത് ലീഗ് ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.