കോഴിക്കോട്: ചൊവ്വാഴ്ച രാത്രി നഗരത്തിലുണ്ടായ മിന്നലിൽ അശോകപുരത്ത് തെങ്ങും വീട്ടിലെ വയറിങ്ങും കത്തി നശിച്ചു. രാത്രി ഒമ്പതോടെ വൻ മിന്നലിൽ അശോകപുരം ശ്രീനിലയത്തിൽ സ്രാമ്പിക്കൽ ശ്രീലതയുടെ വീട്ടിലും പരിസരത്തുമാണ് അപകടം. മീറ്ററും വയറിങ്ങും നാല് ഫാനും സ്വിച്ച് ബോർഡുകളും ഒമ്പത് ജനൽ ചില്ലുകളും തകർന്നു. വീട്ടുകാർ ടി.വി കണ്ടിരിക്കവേയായിരുന്നു വൻ ശബ്ദത്തിൽ ഇടി. മുറ്റത്തുള്ള തെങ്ങിൽനിന്ന് തേങ്ങകൾ ഒന്നായി താഴെവീണു. തെങ്ങ് കത്തി. വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷനും പൊട്ടി വീണു. തൊട്ടടുത്ത മൂന്ന് വീടുകളിലും ഫ്യൂസ് പൊട്ടിത്തെറിച്ചു. കെ.എസ്.ഇ.ബി അധികൃതരെത്തിയെങ്കിലും ലൈൻ പൂർണമായി നന്നാക്കാനാവാത്തതിനാൽ പ്രദേശത്ത് രാത്രി മുഴുവൻ വൈദ്യുതി മുടങ്ങി. വയറിങ് പൂർണമായി മാറ്റേണ്ടിവരുമെന്ന് കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു. പതിനായിരങ്ങളുടെ നഷ്ടം സംഭവിച്ചതായി കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.