ഒളവണ്ണ: കോഴിക്കോട് റൂറൽ സബ്ജില്ലയിലെ യു.പി, ഹൈസ്കൂൾ വിദ്യാർഥികളെ പങ്കെടുപ്പിച്ച് വിദ്യാരംഗം സംഘടിപ്പിച്ചു. കഥാരചന, കവിതാരചന, കാവ്യാലാപനം, അഭിനയം, നാടൻപാട്ട്, ചിത്രരചന എന്നീ ഇനങ്ങളിലായി നടന്ന ശിൽപശാലയിൽ ഉപജില്ലയിൽ നിന്നുള്ള 300ൽപരം കുട്ടികൾ പങ്കെടുത്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ മുഖ്യ പ്രഭാഷണം നടത്തി. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. തങ്കമണി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. ജയപ്രകാശൻ, വാർഡ് മെംബർ മഠത്തിൽ അബ്ദുൽ അസീസ്, പി. വിജയൻ, പി. ഗീത, പ്രദീപ് കുമാർ, കെ. ഷറീന, റഷീ പാവണ്ടൂർ, അബ്ദുൽ ജബ്ബാർ ഒളവണ്ണ എന്നിവർ സംസാരിച്ചു. വിദ്യാരംഗം കൺവീനർ സഹീർ ഒളവണ്ണ സ്വാഗതവും ആർ.വി. അബ്ദുല്ല നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.