അത്തോളി: പഞ്ചായത്തിൽ വില്ലേജ് ഓഫിസ്, കൃഷിഭവൻ, വെറ്ററിനറി ഓഫിസ്, ഇലക്ട്രിസിറ്റി എന്നീ സ്ഥാപനങ്ങൾക്ക് പൊതുസ്ഥലം കണ്ടെത്താൻ സർക്കാർ മുൻകൈ എടുക്കണമെന്ന് സി.പി.ഐ അത്തോളി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധിസമ്മേളനം ജില്ലകൗൺസിൽ അംഗം ടി.എം. ശശി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വത്സല വേലായുധൻ, എം.വി ബാലൻ, ബൈജു പി. മന്ദങ്കാവ്, കെ. സമീർ, എം. രാഘവൻ, കെ.ടി. പ്രസന്ന, പി.എം. ഗണേശൻ എന്നിവർ സംസാരിച്ചു. സി.എം സത്യൻ ലോക്കൽ സെക്രട്ടറിയായും സതീശൻ കൊതങ്കൽ അസി. സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. പൊതുസമ്മേളനം പി.കെ. സുരേഷ്ബാബു കൂത്തുപറമ്പ് ഉദ്ഘാടനം ചെയ്തു. എം.കെ. ദാമോദരൻ അധ്യക്ഷത വഹിച്ചു. സി.എം. സത്യൻ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.