രജിസ്ട്രാർ ഒാഫിസ് കെട്ടിടം ജീർണാവസ്ഥയിൽ

കെട്ടിടം ഏറ്റെടുക്കാനുള്ള ശ്രമം പുരാവസ്തു വകുപ്പ് ഉപേക്ഷിക്കുകയായിരുന്നു മാനന്തവാടി: -ബ്രിട്ടീഷ് അധിനിവേശത്തി​െൻറ സ്മാരകങ്ങളിലൊന്നായ മാനന്തവാടി സബ് രജിസ്ട്രാർ ഒാഫിസ് കെട്ടിടം കാലപ്പഴക്കത്താൽ അപകടാവസ്ഥയിൽ. 1865ൽ ആണ് ജില്ല ആശുപത്രി കുന്നിൽ പഴശ്ശി കുടീരത്തിനോടു ചേർന്ന് കെട്ടിടം നിർമിച്ചത്. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടതോടെ സർക്കാർ ഏറ്റെടുത്ത കെട്ടിടം രജിസ്ട്രാർ ഒാഫിസായി പ്രവർത്തിച്ചുവരുകയാണ്. ഇത്രയും കാലത്തിനിടെ രണ്ടു തവണ മാത്രമാണ് അറ്റകുറ്റപ്പണി നടത്തിയത്. നിലം ടൈൽ പാകുക മാത്രമാണ് മോടികൂട്ടലായി നടന്നത്. പുരാവസ്തു വകുപ്പ് കെട്ടിടം ഏറ്റെടുക്കാൻ ശ്രമിച്ചിരുന്നെങ്കിലും പിന്നീട് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. നിലവിൽ പട്ടിക ചിതലരിച്ച് ഓടുകൾ ഏതുനിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിലാണ്. മഴക്കാലമാകുന്നതോടെ കെട്ടിടം ചോർന്നൊലിച്ച് വർഷങ്ങൾ പഴക്കമുള്ള രേഖകൾ നശിക്കാനിടയാക്കിയേക്കും. പ്രതിമാസം മുന്നൂറോളം ആധാരങ്ങൾ ഇവിടെ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്. എട്ടു ജീവനക്കാരാണ് ഈ ഒാഫിസിൽ ജോലിചെയ്യുന്നത്. ഇവർ ജീവൻ പണയംെവച്ചാണ് ജോലിചെയ്യുന്നത്. ചുറ്റുമതിൽ ഉണ്ടെങ്കിലും പല ഭാഗങ്ങളും തകർന്ന നിലയിലാണ്. അറ്റകുറ്റപ്പണിക്കായി 5,25,000 രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും പൊതുമരാമത്ത് വകുപ്പി​െൻറ ഉദാസീനത മൂലം ഈ മഴക്കുമുമ്പ് അറ്റകുറ്റപ്പണി നടക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. TUEWDL2 മാനന്തവാടി രജിസ്ട്രാർ ഒാഫിസ് കെട്ടിടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.