കശാപ്പിനുള്ള കന്നുകാലി വിൽപന നിരോധനം: ചെന്നൈ: കന്നുകാലികളെ കശാപ്പു ചെയ്യുന്നതിനു കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ ഉത്തരവ് തമിഴ്നാട്ടിലെ തുകൽ വ്യവസായത്തിനു തിരിച്ചടിയാകും. പ്രാദേശികമായി സംഭരിച്ചിരുന്ന തുകലിെൻറ ലഭ്യത കുറയുന്നതിനാൽ ഇൗ മേഖലയിൽ ജോലിതേടുന്ന ലക്ഷക്കണക്കിനു പേരുടെ കുടുംബജീവിതം താളംതെറ്റും. െതാഴിൽ കുറയുന്നതിന് അനുസരിച്ച് തൊഴിലാളികളെ പിരിച്ചുവിടും. തമിഴ്നാട്ടിലെ വെല്ലൂർ ജില്ലയിൽ തുകൽ, അനുബന്ധ വ്യവസായങ്ങളുമായി നിരവധി കമ്പനികളാണ് പ്രവർത്തിക്കുന്നത്. ലെതർ ഷൂസ്, ചെരിപ്പ്, ബെൽറ്റ്, ബാഗ്, കാഴ്ചവസ്തുക്കൾ തുടങ്ങിയവ നിർമിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിലൂടെ കോടികളുടെ വരുമാനമാണ് രാജ്യത്തേക്ക് എത്തുന്നത്. പ്രാദേശികമായി സംഭരിക്കുന്ന തുകലിെൻറ ലഭ്യത കുറയുന്നതിനാൽ ഇറക്കുമതി കൂടുതലായി ആശ്രയിക്കേണ്ടി വരുമെന്നതാണ് മേഖല നേരിടുന്ന പ്രധാന വെല്ലുവിളി. ഉൽപന്നങ്ങൾ നിർമിക്കുന്നത് അനുയോജ്യ വിധത്തിൽ സംസ്കരിച്ച തുകലിെൻറ ഇറക്കുമതിക്കു 12 ശതമാനം ചരക്കുസേവന നികുതി നൽകേണ്ടിവരും. സംസ്കരിക്കാത്ത തുകലിന് അഞ്ചു ശതമാനം ഇറക്കുമതി തീരുവയും നൽകണം. പ്രാദേശികമായി തുകൽ ലഭ്യത കുറയുന്നതോടെ ഉൽപന്നങ്ങളുടെ നിർമാണച്ചെലവും കൂടും. ഇറക്കുമതി ചെയ്യുന്ന തുകലിന് 25 ശതമാനം വരെ അധിക തുക നൽകേണ്ടിവരുന്നുെണ്ടന്ന് ഇൗ മേഖലയിലെ വിവിധ കമ്പനി മേധാവികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.