ATTN CLT+അച്ചുദേവിെൻറ കുടുംബത്തെ മുഖ്യമന്ത്രി ആശ്വസിപ്പിച്ചു (A) അച്ചുദേവിെൻറ കുടുംബത്തെ മുഖ്യമന്ത്രി ആശ്വസിപ്പിച്ചു തിരുവനന്തപുരം: പരീക്ഷണപ്പറക്കലിനിടെ അസമിൽ കാണാതായ വ്യോമസേന പൈലറ്റ് അച്ചുദേവിെൻറ കുടുംബത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചു. മകനെ കാണാതായതിനെ തുടർന്ന് അച്ചുദേവിെൻറ പിതാവ് വി.പി. സഹദേവനും മാതാവ് ജയശ്രീയും അസമിലെ തേജ്പൂർ വ്യോമസേന കേന്ദ്രത്തിലാണുള്ളത്. മേയ് 23നാണ് അച്ചുദേവും സഹപൈലറ്റുമുള്ള സുഖോയ് യുദ്ധവിമാനം കാണാതായത്. വിമാനത്തിെൻറ അവശിഷ്ടങ്ങൾ കണ്ടെത്തിയെങ്കിലും പൈലറ്റുമാരെക്കുറിച്ച് ഒരു വിവരവുമില്ല. അതേസമയം, അച്ചുദേവിെൻറ കുടുംബത്തിന് എല്ലാ സഹായവും ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പ്രതിരോധ മന്ത്രി അരുൺ ജെയ്റ്റ്ലിയോട് ഇ–മെയിൽ സന്ദേശത്തിലൂടെ വീണ്ടും ആവശ്യപ്പെട്ടു. ഇപ്പോൾ തേജ്പൂരിലുള്ള കുടുംബാംഗങ്ങളുടെ ഉത്കണ്ഠ അകറ്റുന്നതിന് ആവശ്യമായ വിവരങ്ങൾ അവർക്ക് ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ വി.പി. സഹദേവൻ വി.എസ്.എസ്.സിയിൽ ജോലി ലഭിച്ചതിനെതുടർന്ന് തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയതാണ്. അച്ചുദേവിന് ഒരു സഹോദരിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.