കോഴിക്കോട്: അംഗീകാരമില്ലാത്ത കോഴ്സ് നടത്തുന്നവർക്കും സ്ഥാപനങ്ങൾക്കും എതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. അംഗീകാരമില്ലാത്ത കോഴ്സുകൾ നടത്തി വിദ്യാർഥികൾക്ക് സമയനഷ്ടവും അധ്യയന വർഷങ്ങളും നഷ്ടപ്പെടുത്തിയ മർകസ് അധികാരികൾക്കെതിരെ കർശന നടപടി എടുക്കണമെന്നും സമിതി ആവശ്യപ്പെട്ടു. സമരത്തിെൻറ മറവിൽ കോഴ്സുകൾക്ക് അംഗീകാരം നേടാനുള്ള മർകസിെൻറ നീക്കം സർക്കാർ അംഗീകരിക്കരുതെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ജോയ് പ്രസാദ് പുളിക്കലിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.ടി. സന്തോഷ്, വി. അബ്ദുൽ ലത്തീഫ്, പി. ഭാേഗ്യശ്വരി, എ.പി. പീതാംബരൻ, സി.കെ. ബാബു, സി. രത്നകുമാർ, കെ. റഫീഖ് എന്നിവർ സംസാരിച്ചു. പൂർവവിദ്യാർഥി യോഗം കോഴിക്കോട്: കേരള സർക്കാർ ന്യൂനപക്ഷ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കോച്ചിങ് സെൻറർ ഫോർ മൈനോറിറ്റി യൂത്ത് (സി.സി.എം.വൈ) സ്ഥാപനത്തിൽ പഠിച്ച പൂർവ വിദ്യാർഥികളുടെ യോഗം ഞായറാഴ്ച രാവിലെ 10.30ന് സ്ഥാപനത്തിൽ ചേരും. കൂടുതൽ വിവരങ്ങൾക്ക് 0495 2724610, 9447468965 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.