യാത്രയയപ്പ് നൽകി

തിരുവമ്പാടി: തിരുവമ്പാടി സർവിസ് സഹകരണ ബാങ്ക്, മലനാട് മാർക്കറ്റിങ് സൊസൈറ്റി എന്നീ സ്ഥാപനങ്ങളിൽനിന്ന് വിരമിക്കുന്ന അസിസ്റ്റൻറ് സെക്രട്ടറി പി. കൃഷ്ണൻകുട്ടി, അക്കൗണ്ടൻറ് ബാബു അബ്രഹാം എന്നിവർക്ക് കേരള കോഓപറേറ്റിവ് എംപ്ലോയീസ് യൂനിയൻ . യൂനിയൻ ജില്ല വൈസ് പ്രസിഡൻറ് കെ.കെ. ബാബുരാജ്‌ ഉദ്ഘാടനം ചെയ്തു. ശിവദാസൻ അധ്യക്ഷത വഹിച്ചു. വി.കെ. മുരളി, ജയപ്രസാദ് എന്നിവർ ഉപഹാരങ്ങൾ സമർപ്പിച്ചു. പ്രമോദ്, സി.ടി. ഗഫൂർ, ഇ. ജനാർദനൻ, ലിസിയാമ്മ ജോർജ്, പി. ജനീഷ്, നൗഷാദലി, സജീവ്കുമാർ എന്നിവർ സംസാരിച്ചു. ബാബു അബ്രഹാം, കൃഷ്ണൻകുട്ടി എന്നിവർ മറുപടിപ്രസംഗം നടത്തി. ശുചീകരിച്ചു തിരുവമ്പാടി: ആനക്കാംപൊയിൽ കനിവ് ചാരിറ്റബ്ൾ ട്രസ്റ്റും പൊലീസ് അസോസിയേഷനും തിരുവമ്പാടി പൊലീസ് സ്‌റ്റേഷനിൽ ശുചീകരണം നടത്തി. എസ്.ഐ ശംഭുനാഥ്, കനിവ് രക്ഷാധികാരി ജിനീഷ് ആനക്കാംപൊയിൽ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.