മാടുകളുടെ കശാപ്പ് നിരോധനം പിൻവലിക്കണം

കൊടുവള്ളി: മാടുകളെ കശാപ്പു ചെയ്യുന്നതിനെതിരെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഉത്തരവ് പിൻവലിക്കണമെന്ന് കൊടുവള്ളി നഗരസഭ കൗൺസിൽ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ചെയർപേഴ്സൻ ശരീഫ കണ്ണാടിപ്പൊയിൽ അധ്യക്ഷത വഹിച്ചു. നഗരസഭയുടെ പരിധിക്കുള്ളിൽ കാലിത്തൊഴിലാളികൾക്കും മാംസ കച്ചവടക്കാർക്കും സംരക്ഷണം നൽകാനും തീരുമാനിച്ചു. ഡെ. ചെയർപേഴ്സൻ എ.പി. മജീദ് മാസ്റ്റർ, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ. ബാബു, റസിയ ഇബ്രാഹിം, യു.വി. സാഹിദ്, പി. അനീസ്, വി. അബ്ദു, ടി.പി. നാസർ, വായോളി മുഹമ്മദ് മാസ്റ്റർ, ഇ.സി. മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.