കൊടുവള്ളി: കന്നുകാലി അറവ് നിരോധനം നടപ്പാക്കാനുള്ള കേന്ദ്ര സർക്കാറിെൻറ ജനവിരുദ്ധ നയത്തിൽ പ്രതിഷേധിച്ച് എൻ.എസ്.സി കൊടുവള്ളി മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനവും സംഗമവും സംഘടിപ്പിച്ചു. സംഗമം സംസ്ഥാന സെക്രട്ടറി ഒ.പി.ഐ. കോയ ഉദ്ഘാടനം ചെയ്തു. ഒ.-ടി. സുലൈമാൻ അധ്യക്ഷത വഹിച്ചു. പ്രകടനത്തിൽ ഒ.പി. റഷീദ്, ഇ.സി. മുഹമ്മദ്, സിദ്ദീഖ്, ഗഫൂർ പട്ടിണിക്കര, സലീം, കെ.കെ. നാസർ, കെ.കെ. ഇബ്നു, അലി ഹംദാൻ, പോക്കർ തുടങ്ങിയവർ പങ്കെടുത്തു. പ്രതിഷേധം സംഘടിപ്പിച്ചു കൊടുവള്ളി: കന്നുകാലി അറവ് നിരോധനം നടപ്പാക്കാനുള്ള കേന്ദ്ര സർക്കാറിെൻറ ജനവിരുദ്ധ നയത്തിൽ പ്രതിഷേധിച്ച് ഐ.എൻ.എൽ കൊടുവള്ളി മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനവും സംഗമവും സംഘടിപ്പിച്ചു. മണ്ഡലം ജന. സെക്രട്ടറി ഒ.പി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ഒ.പി. റസാഖ് അധ്യക്ഷത വഹിച്ചു. വഹാബ് മണ്ണിൽ കടവ്, ഒ.പി. സലിം, അസീസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.