കൊടിയത്തൂർ: മാട്ടിറച്ചി വിൽപന നിരോധിച്ച നരേന്ദ്ര മോദി സർക്കാറിെൻറ ഭരണഘടന വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് കൊടിയത്തൂർ പഞ്ചായത്ത് യു.ഡി.എഫ് പ്രവർത്തകർ പ്രതിഷേധറാലിയും പൊതുയോഗവും സംഘടിപ്പിച്ചു. ജില്ല മുസ്ലിം ലീഗ് സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ മജീദ് പുതുക്കുടി അധ്യക്ഷത വഹിച്ചു. മണ്ഡലം ലീഗ് ട്രഷറർ കെ.വി. അബ്ദുറഹിമാൻ, അഡ്വ. സി.ടി. അഹമ്മദ് കുട്ടി, കെ.ടി. മൻസൂർ, എൻ.കെ. അശ്റഫ്, അശ്റഫ് കൊളക്കാടൻ, എസ്.എ. നാസർ, ഹമീദ് കഴായിക്കൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.