ഒാമശ്ശേരി: ഇസ്ലാമിക് കൾചറൽ സെൻററിെൻറ ആഭിമുഖ്യത്തിൽ നാലു ദിവസം നീണ്ടുനിൽക്കുന്ന റമദാൻ പ്രഭാഷണ പരിപാടികൾക്ക് ഞായറാഴ്ച തുടക്കം കുറിക്കും. പ്രമുഖ പണ്ഡിതന്മാർ പ്രഭാഷണം നടത്തും. ഇതിനോടനുബന്ധിച്ച് അൽബിർറ് ഇസ്ലാമിക് പ്രീ സ്കൂൾ കെട്ടിട ഉദ്ഘാടനവും എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്കുള്ള അവാർഡ് ദാനവും ഹമീദലി ശിഹാബ് തങ്ങൾ നിർവഹിക്കും. രോഗികൾക്കാവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിക്കും തുടക്കം കുറിക്കും. സ്മാർട്ട് അംഗൻവാടി ഉദ്ഘാടനം ഒാമശ്ശേരി: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ 2016 ^17 വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന സ്മാർട്ട് അംഗൻവാടിയുടെ ഉദ്ഘാടനം ഒാമശ്ശേരി കളരിക്കണ്ടി അംഗൻവാടിയിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സൂപ്പർ അഹമ്മദ് കുട്ടി നിർവഹിച്ചു. പി.വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ഒ.കെ. നാരായണൻ, പി. നാസർ എന്നിവർ സംസാരിച്ചു. വാർഡ് അംഗം അജിതകുമാരി സ്വാഗതവും അനിത ടീച്ചർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.