പുസ്​തകപ്രകാശനവും ചർച്ചയും

ഒാമശ്ശേരി: സമൂഹത്തിന് ഭീഷണിയാവുന്ന സംഘ്പരിവാർ കൈയേറ്റങ്ങൾ സാംസ്കാരിക രംഗത്തടക്കം സമഗ്രാധിപത്യം സ്ഥാപിക്കാനുള്ള സംഘടിതശ്രമമാണെന്ന് കഥാകാരൻ എം. നന്ദകുമാർ. ഒാമശ്ശേരിയിൽ 'ഉറവ്' കലസാംസ്കാരികസമിതിയുടെ ആഭിമുഖ്യത്തിൽ പുത്തൂർ ഇബ്രാഹീംകുട്ടി രചിച്ച കഥാസമാഹാരം 'ജെയിംസി​െൻറ പരലോകം' പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു. ഗാനരചയിതാവ് ബാപ്പു വാവാട് പുസ്തകം ഏറ്റുവാങ്ങി. ടി. ജാബിർ ആലിൻതറയുടെ 'എന്നിലെ അയാൾ' എന്ന കവിതസമാഹാരത്തെക്കുറിച്ച് ചർച്ചയും സംഘടിപ്പിച്ചു. ദേവേശൻ പേരൂർ, അജയൻ കാരാടി, ജാഫർ, എ.ബി. സുധാകരൻ, സി.കെ.എ. കരീം, ബാബുരാജ് പുത്തൂർ, സി. ജയപ്രകാശൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. വിനോദ്കുമാർ സ്വാഗതവും എ. ജയപ്രകാശ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.