എം.എൽ.എ ജനങ്ങളെ അപമാനിച്ചു- ^കെ.സി.ബി.സി മദ്യവിരുദ്ധ സമിതി

തിരുവമ്പാടി: മണ്ഡലത്തിലുടനീളം മദ്യം ലഭ്യമാക്കണമെന്ന നിയമസഭ പ്രസംഗത്തിലൂടെ ജോർജ് എം. തോമസ് എം.എൽ.എ ജനങ്ങളെ അപമാനിച്ചതായി കെ.സി.ബി.സി മദ്യവിരുദ്ധ സമിതി താമരശ്ശേരി രൂപത കമ്മിറ്റി ആരോപിച്ചു. നാട്ടിൽ മദ്യമൊഴുക്കാനുള്ള ഏതു നീക്കത്തെയും ശക്തമായി എതിർക്കും. ദേശീയപാതകളുടെ ഗ്രേഡ് മാറ്റി മദ്യശാലകൾ തുറക്കുന്ന നടപടിയിൽ യോഗം പ്രതിഷേധിച്ചു. ഫാ. സൈമൺ കിഴക്കേക്കുന്നേൽ അധ്യക്ഷത വഹിച്ചു. കുര്യൻ ചെമ്പനാനി, സിസ്റ്റർ ആഗ്നസ്, ജോളി ഉണ്യേപ്പിള്ളിൽ, രാജൻ ഉറുമ്പിൽ, ബാബു വരിക്കമാക്കിൽ, ജോസ് കാവിൽപുരയിടം, കെ.എം. എമ്മാനുവൽ, ടി.ടി. തോമസ്, റോയി ജോസ്, പി.പി. ജോൺ എന്നിവർ സംസാരിച്ചു. വികസന സെമിനാർ നാളെ തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് വികസന സെമിനാർ തിങ്കളാഴ്ച രാവിലെ പത്തിന് തിരുവമ്പാടി അനുരാഗ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.