കോഴിക്കോട്: കേന്ദ്ര സർക്കാറിെൻറ കശാപ്പ് നിരോധനത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.െഎ ജില്ലയിൽ 17 ഇടങ്ങളിലായി ബീഫ് ഫെസ്റ്റ് നടത്തി. നഗരത്തിൽ കുറ്റിച്ചിറ, മൊഫ്യൂസിൽ സ്റ്റാൻഡ്, വെസ്റ്റ്ഹിൽ എന്നിവിടങ്ങളിൽ പരിപാടി സംഘടിപ്പിച്ചു. ഭക്ഷണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കേന്ദ്ര സർക്കാറിനെതിരെ ഒന്നിക്കുക എന്നാഹ്വാനം ചെയ്ത് മൊഫ്യൂസിൽ സ്റ്റാൻഡിൽ സംഘടിപ്പിച്ച പരിപാടിയിൽ ബീഫ് കറിയും ചപ്പാത്തിയും കഴിക്കാൻ ഏറെ പേരെത്തി. എസ്.എഫ്.െഎ ജില്ല സെക്രട്ടറി ലിേൻറാ ജോസഫ് ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ബീഫ് ഫെസ്റ്റ് എന്തിന് നടത്തുന്നുവെന്ന് ചോദിച്ചവർക്കുള്ള മറുപടിയാണ് കേന്ദ്ര നടപടിയെന്ന് അദ്ദേഹം പറഞ്ഞു. നാട്ടുകാരെ തമ്മിലടിപ്പിക്കാനാണ് ശ്രമം. പ്രധാനമന്ത്രി തന്നെ കലാപത്തിന് കളമൊരുക്കുന്നത് അപലപനീയമാണ്. പ്രസിഡൻറ് സച്ചിൻ ദേവ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ഫഹദ്ഖാൻ, രാഹുൽ രാജ്, സിനാൻ റാഷിദ് എന്നിവർ നേതൃത്വം നൽകി. പടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.