ആരോഗ്യവകുപ്പ് അധികൃതർ ഫോഗിങ് നടത്തി

ഫറോക്ക്: ഡെങ്കിപ്പനിയും പകർച്ചപ്പനിയും വ്യാപകമായ കോടമ്പുഴയിൽ . കോഴിക്കോട് ഡി.വി.സി യൂനിറ്റി​െൻറ നേതൃത്വത്തിലാണ് കൊതുകുകളെ നശിപ്പിച്ചത്. ചാലിയാറി​െൻറ തീരപ്രദേശമായ കോടമ്പുഴ പഴനിൽപ്പടി, പ്രൈവറ്റ് റോഡ് ഭാഗങ്ങളിലാണ് ഫോഗിങ് നടത്തിയത്. ഹെൽത്ത് ഇൻസ്പെക്ടർ ഇബ്രാഹിം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സോണി ആൽബർട്ട് എന്നിവർ നേതൃത്വം നൽകി. പനി വ്യാപകമായതിനെ തുടർന്ന് ആരോഗ്യ വകുപ്പ് പ്രദേശത്ത് പഠനം നടത്തുകയും കൊതുകി​െൻറ സാന്ദ്രത കൂടുതലുള്ള ഭാഗങ്ങളിൽ മുൻകരുതലുകൾ സ്വീകരിക്കാനും അവയെ നശിപ്പിക്കാനും നാട്ടുകാരെ ബോധവത്കരിക്കുകയും ചെയ്തു. പുഴയുടെ തീരത്ത് അടിഞ്ഞുകൂടിയ മാലിന്യങ്ങളിൽ കൊതുകുകളും കൂത്താടികളും വ്യാപകമായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇവയെ നശിപ്പിക്കൽ അപ്രായോഗികമാണെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രദേശത്ത് ആരോഗ്യ-ബോധവത്കരണം ഫലം കണ്ടതായും ജനങ്ങൾ ജാഗ്രത കാണിക്കുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. പടം : foging 1 foging 2 പനിബാധ റിപ്പോർട്ട് ചെയ്ത കോടമ്പുഴയിലെ വിവിധ പ്രദേശങ്ങളിൽ ആരോഗ്യവകുപ്പ് അധികൃതർ ഫോഗിങ് നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.