കുറ്റിക്കാട്ടൂർ: എസ്.ഐ.ഒയും കുറ്റിക്കാട്ടൂർ സകാത് ആൻഡ് റിലീഫ് കമ്മിറ്റിയും സംയുക്തമായി ഹിറ സെൻററിൽ സംഘടിപ്പിച്ച 'ഉണർവ് 2017' ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് ഉപഹാരം നൽകി. വിദ്യാർഥികൾക്കുള്ള പഠനോപകരണ വിതരണം മുക്കം മുഹമ്മദ് മാസ്റ്റർ നിർവഹിച്ചു. സക്കാത് കമ്മിറ്റി ചെയർമാൻ ടി.പി. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ശരീഫ് കുറ്റിക്കാട്ടൂർ, റഹ്മാൻ കുറ്റിക്കാട്ടൂർ എന്നിവർ സംസാരിച്ചു. എസ്.െഎ.ഒ സെക്രേട്ടറിയറ്റ് അംഗം ടി. ശാഹിദ് സ്വാഗതവും ടി.പി.സിദ്ദീഖ് നന്ദിയും പറഞ്ഞു unnarvau 2017.jpg 'ഉണർവ് 2017' ഉപഹാരസമർപ്പണവും പുസ്തകവിതരണവും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.