പഞ്ചായത്ത് ഓഫിസിനു മുന്നിൽ ദലിത് ലീഗ് ധർണ

അത്തോളി: ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ദലിത് വിവേചനം അവസാനിപ്പിക്കണമെന്നും 2016^-17 സാമ്പത്തിക വർഷം പട്ടികജാതി വിദ്യാർഥികൾക്കനുവദിച്ച സൈക്കിൾ/ ലാപ്ടോപ്, പഠനമുറിയുടെ ധനസഹായം എന്നിവ എത്രയും പെട്ടെന്ന് വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് ദലിത് ലീഗ് അത്തോളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അത്തോളി ഗ്രാമപഞ്ചായത്ത് ഓഫിസിനു മുന്നിൽ ധർണ നടത്തി. ദലിത് ലീഗ് സംസ്ഥാന പ്രസിഡൻറ് യു.സി. രാമൻ ഉദ്ഘാടനം ചെയ്തു. ദലിത് ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ ഒന്നൊന്നായി ഇല്ലാതാക്കാൻ കേന്ദ്ര^സംസ്ഥാന സർക്കാറുകൾ മത്സരിക്കുകയാണ്. അടിസ്ഥാന തൊഴിലാളി വർഗത്തി​െൻറ സംരക്ഷകരെന്നു പറഞ്ഞ് കോളനിവാസികളുടെ വോട്ട് വാങ്ങി അധികാരത്തിലേറിയ പഞ്ചായത്ത് ഭരണസമിതി ദലിതരുടെ പരിമിതമായ അവകാശങ്ങൾപോലും നിഷേധിക്കുന്നത് ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ലെന്നും യു.സി. രാമൻ പറഞ്ഞു. ജില്ല പ്രസിഡൻറ് വി.എം. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ആയിനി പുറത്ത് അബ്ദുറഹ്മാൻ, ദലിത് ലീഗ് ജില്ല ജനറൽ സെക്രട്ടറി കെ.സി. ശ്രീധരൻ, അത്തോളി പഞ്ചായത്ത് മെംബർ എ.എം. സരിത, കൊയിലാണ്ടി മുനിസിപ്പൽ കൗൺസിലർ സുമ മോഹൻ, മണ്ഡലം പ്രസിഡൻറ് ഇ. ഗംഗാധരൻ, ജനറൽ സെക്രട്ടറി വിനോദ് നടുവണ്ണൂർ എന്നിവർ സംസാരിച്ചു. എ.എം. ഭാസ്കരൻ, മനു ലാൽ, എം.എം. പ്രജീഷ്, ലീല ഭാസ്കരൻ, സുനിത, ഗോപാലൻ കൊടശ്ശേരി, ഭാസ്കരൻ പാലോറ എന്നിവർ ധർണക്ക് നേതൃത്വം നൽകി. ചിത്രം: dalit leaque 33 അത്തോളി പഞ്ചായത്ത് ഓഫിസിനു മുന്നിൽ ദലിത് ലീഗ് നടത്തിയ ധർണ സംസ്ഥാന പ്രസിഡൻറ് യു.സി. രാമൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.