ജില്ല ലീഗ് ഫുട്ബാൾ

കോഴിക്കോട്: ജില്ല സി ഡിവിഷന്‍ ഫുട്ബാൾ ലീഗില്‍ ശനിയാഴ്ച നടന്ന ആദ്യ മത്സരത്തില്‍ യങ്ജംപ്‌സും ജൂനിയര്‍ യൂത്തും രണ്ടാമത്തെ മത്സരത്തില്‍ കൂരിയാല്‍ ബ്രദേഴ്‌സും എൻ.ഐ.ടിയും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു. അവസാന മത്സരത്തില്‍ കടത്തനാട് യുനൈറ്റഡ് ക്ലബ് എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് ഫുട്ബാള്‍ പ്ലെയേഴ്‌സ് അസോസിയേഷനെ പരാജയപ്പെടുത്തി. ജില്ല ഡി ഡിവിഷന്‍ ലീഗില്‍ ആദ്യമത്സരത്തില്‍ റോയല്‍ സ്‌പോര്‍ട്‌സ് ക്ലബും ഈഗിള്‍ വട്ടപ്പറമ്പും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. രണ്ടാമത്തെ മത്സരത്തില്‍ എം.സി.സി ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് കോര്‍പറേഷന്‍ ഫുട്ബാള്‍ അക്കാദമിയെ പരാജയപ്പെടുത്തി. അവസാന മത്സരത്തില്‍ ഉദയ സ്‌പോര്‍ട്‌സ് ക്ലബും ഹോട്ടല്‍ സീക്യൂനും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.