ബ്രൗൺ ഷുഗറുമായി യുവാക്കൾ പിടിയിൽ

ബ്രൗൺ ഷുഗറുമായി യുവാക്കൾ പിടിയിൽ (A) വടകര: വിദ്യാർഥികളെ കേന്ദ്രീകരിച്ച് ബ്രൗൺഷുഗർ വിൽക്കുന്ന രണ്ടു പേരെ എടച്ചേരി പൊലീസ് അറസ്റ്റ്ചെയ്തു. ഏറാമല ആദിയൂർ കടവത്ത് മീത്തൽ വിജീഷ്(32), ഓർക്കാട്ടേരി പുത്തൻപീടികയിൽ ജബ്ബാർ എന്ന വിബിൻ (36) എന്നിവരാണ് പിടിയിലായത്. ആദിയൂരിലെ വിജീഷി​െൻറ വീട് കേന്ദ്രീകരിച്ച് ബ്രൗൺഷുഗർ വിപണനം നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് വടകര സി.ഐയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ പൊലീസ് പരിശോധന നടത്തിയത്. ഇവരിൽനിന്ന് 50 ചെറിയ പാക്കറ്റുകളിലാക്കിയ 3.5 ഗ്രാം ബ്രൗൺഷുഗർ കണ്ടെടുത്തു. സ്കൂൾ–കോളജ് വിദ്യാർഥികളെ കേന്ദ്രീകരിച്ച് വിൽപന നടത്തുകയാണിവരുടെ ഉദ്ദേശ്യമെന്ന് പൊലീസ് അറിയിച്ചു. ഗോവയിൽനിന്നാണിവർ ബ്രൗൺഷുഗർ കൊണ്ടുവരുന്നത്. അടിപിടിയും വധശ്രമവുമടക്കമുള്ള നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ ജബ്ബാർ എന്ന വിബിൻ. വടകര സർക്കിൾ ഇൻസ്പെക്ടർ മധുസൂദനൻ നായർ, എടച്ചേരി എസ്.ഐ യൂസഫ് നടുത്തറ, എ.എസ്.ഐ ജയൻ, ഹരിദാസൻ, മനോജ്കുമാർ, ശാലിനി, രതീഷ്, വിജേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പ്രതികളെ വിശദമായ ചോദ്യംചെയ്യലിനുശേഷം കോടതിയിൽ ഹാജരാക്കും. kzvtk06 ജബ്ബാർ, വിജീഷ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.