വടകര എടോടി കേളുവേട്ടൻ സ്മാരക മന്ദിരം: വിദ്യാഭ്യാസ വായ്പയെടുത്ത് തിരിച്ചടക്കാൻ കഴിയാത്ത ഗുണഭോക്താക്കളുടെ യോഗം -^3.00 വടകര: നഗരസഭ ആവിഷ്കരിച്ച മഴയെത്തും മുേമ്പ പരിപാടിയുടെ ഭാഗമായി സർക്കാർ ഓഫിസുകൾ, പൊതുസ്ഥലങ്ങൾ എന്നിവ ശുചീകരിക്കൽ -^9.00 വടകര പുതിയ ബസ്സ്റ്റാൻഡ് പരിസരം: 'സൈക്കിളിലേക്ക് മടങ്ങൂ' എന്ന സന്ദേശവുമായി വടകര റൈഡേഴ്സ് സംഘടിപ്പിക്കുന്ന സൈക്കിൾ ക്ലബ് ഉദ്ഘാടനം ^-4.00 സ്കൂൾ വാഹനങ്ങൾ പരിശോധിക്കുന്നു വടകര: പുതിയ അധ്യയന വർഷാരംഭത്തിന് മുന്നോടിയായി വടകര ആർ.ടി.ഒ ഓഫിസിെൻറ ആഭിമുഖ്യത്തിൽ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധീനതയിലുള്ള മുഴുവൻ സ്കൂൾ വാഹനങ്ങളും ബുധനാഴ്ച രാവിലെ ഒമ്പതു മുതൽ ചോറോട് പഴയ എൻ.എച്ച് റോഡിൽ പരിശോധിക്കുമെന്ന് മോട്ടോർ വാഹന ഉദ്യോഗസ്ഥർ അറിയിച്ചു. മുഴുവൻ സ്കൂൾ വാഹനങ്ങളും അന്ന് അസ്സൽ രേഖകളുമായി പരിശോധനക്ക് ഹാജരാവണമെന്ന് വടകര ആർ.ടി.ഒ അറിയിച്ചു. ഏപ്രിൽ ഒന്നിനുശേഷം ഫിറ്റ്നസ് ടെസ്റ്റ് പാസായ വാഹനങ്ങൾ പരിശോധനക്ക് വരേണ്ടതില്ല. പരിശോധനയിൽ പാസായ വാഹനങ്ങൾക്ക് സ്ലിപ് നൽകും. സ്ലിപ്പില്ലാത്ത വാഹനങ്ങൾ ട്രിപ് നടത്തുന്നതായി കണ്ടാൽ പെർമിറ്റ് റദ്ദ് ചെയ്യുന്നതുൾപ്പെടെ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ............................... kz6
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.