must....സർക്കാർ െഎ.ബിയിൽ ജീവനക്കാരനെ മുഖംമൂടി സംഘം െകട്ടിയിട്ടു (A) *സംഭവം മന്ത്രി എം.എം. മണി ഇന്ന് താമസിക്കാനെത്തുന്ന െഎ.ബിയിൽ മാനന്തവാടി: ശനിയാഴ്ച ജില്ലയിൽ നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി എത്തുന്ന സംസ്ഥാന വൈദ്യുതി മന്ത്രി എം.എം. മണിക്ക് താമസസൗകര്യമൊരുക്കിയ സര്‍ക്കാര്‍ ഐ.ബിയില്‍ ജിവനക്കാരന് നേരെ അജ്ഞാതരായ മുഖംമൂടിധാരികളുടെ ആക്രമണം. പടിഞ്ഞാറത്തറ ബാണാസുര ഡാം റിസർവോയറിനോട് ചേര്‍ന്ന കെ. എസ്.ഇ.ബിയുടെ ഐ.ബിയിലെ താല്‍ക്കാലിക ജീവനക്കാരൻ കുപ്പാടിത്തറ മുണ്ടക്കുറ്റി ബേങ്ക്കുന്ന് തേവര്‍കുന്നിൽ കിഴക്കേതില്‍ ശരത് (20)നെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ചിലര്‍ ചേര്‍ന്ന് കെട്ടിയിട്ടത്. ഇക്കഴിഞ്ഞ മേയ് പതിനൊന്നിനാണ് ഐ.ബിയിൽ ഇയാള്‍ ജോലിയിൽ പ്രവേശിച്ചത്. ഡാം റിസർവോയര്‍ ഷട്ടറിനോട് ചേര്‍ന്ന ഐ.ബിയില്‍ പതിവുപോലെ വ്യാഴാഴ്ച രാത്രിയില്‍ മൂന്ന് പേരാണുണ്ടായിരുന്നത്. അർധരാത്രി പ്രാഥമികാവശ്യത്തിനായി പുറത്തിറങ്ങിക്കയറിയ ശരത്തിനെ പിന്നില്‍നിന്നും മുഖം മറച്ചെത്തിയ മൂന്നുപേര്‍ ചേര്‍ന്ന് ബലം പ്രയോഗിച്ച് കൈകാലുകള്‍ കെട്ടുകയും വായില്‍ തുണിതിരുകിയ ശേഷം മുറിയിലെ കട്ടിലിനോട് ചേര്‍ന്ന് കെട്ടിയിടുകയുമായിരുന്നു. പുലര്‍ച്ചെയെത്തിയ സഹപ്രവര്‍ത്തകരാണ് ഇയാളെ കെട്ടിയിട്ട നിലയില്‍ കണ്ടത്. കെട്ടുകളഴിച്ച ശേഷം പടിഞ്ഞാറത്തറ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ചുറ്റും കമ്പിവേലികളും അടഞ്ഞുകിടക്കുന്ന കവാടവുമുള്ള കോമ്പൗണ്ടിനുള്ളിലാണ് ഐ.ബി. മന്ത്രിയുടെ സുരക്ഷയുടെ ഭാഗമായും കേസന്വേഷണത്തിെൻറ ഭാഗമായും കൽപറ്റയില്‍ നിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സയൻറിഫിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ശരത്തിന് കാര്യമായ പരിക്കുകൾ ഏറ്റിരുന്നില്ല. മന്ത്രിയുടെ സന്ദർശനവുമായി സംഭവത്തിന് ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്നും വ്യക്തിവിരോധത്തിെൻറ ഭാഗമായിരിക്കാം ഇതെന്നുമാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.