എച്ച്​​1എൻ1 പടരാതിരിക്കാൻ പ്രകൃതിദത്ത വിഭവങ്ങൾ ഉപയോഗിക്കണം

കോഴിക്കോട്: എച്ച്1എൻ1 പടരാതിരിക്കാൻ പ്രകൃതിദത്ത വിഭവങ്ങൾ ഉപയോഗിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ചുമക്കുേമ്പാഴും തുമ്മുമ്പോഴും തൂവാലകൊണ്ട് മൂക്കും വായും മൂടണം. ജലദോഷപ്പനി, ചുമ തുടങ്ങിയ രോഗലക്ഷണമുള്ളവര്‍ ജോലിക്കോ സ്‌കൂളിലോ പുറത്തോ പോകാതെ ശ്രദ്ധിക്കണം. ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് മരുന്ന് കൃത്യമായി കഴിക്കണം. രോഗബാധയുണ്ടായാല്‍ പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിന് പപ്പായ, മാങ്ങ, നെല്ലിക്ക, ഇലക്കറികള്‍ തുടങ്ങിയവ ഭക്ഷണത്തിൽ കൂടുതൽ ഉള്‍പ്പെടുത്തണം. ചുക്ക്, കുരുമുളക്, തുളസി മുതലായ പ്രകൃതിദത്ത വിഭവങ്ങള്‍ കൊണ്ടുണ്ടാക്കിയ കാപ്പി കഴിക്കുന്നത് നല്ലതാണെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. സമയത്ത് ആഹാരം കഴിക്കുക, കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക, വേണ്ടത്ര വിശ്രമം, ഉറക്കം ഉറപ്പുവരുത്തുക എന്നിവയും ശ്രദ്ധിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.