ഡി.എസ്​.പി കോഴ്സ്​ അപേക്ഷാഫോം വിതരണം തുടങ്ങി

കോഴിക്കോട്: കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കല്ലാച്ചി ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 2017-^18 അധ്യയന വർഷത്തെ ഡി.എസ്.പി കോഴ്സിലേക്കുളള പ്രവേശനത്തി​െൻറ അപേക്ഷാഫോറങ്ങളുടെ വിതരണം തുടങ്ങി. 50 രൂപയാണ് ഫോറത്തി​െൻറ വില. പൂരിപ്പിച്ച അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂൺ 24. അപേക്ഷകരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരുടെ കരട് ലിസ്റ്റ് ജൂൺ 29 ന് ഓഫീസിൽ പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് 0496-2554300. ഒറ്റത്തവണ വെരിഫിക്കേഷൻ കോഴിക്കോട്: ജില്ലയിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ േട്രഡ്സ്മാൻ (പ്ലംബർ) (കാറ്റഗറി നമ്പർ 681/14) തസ്തികയുടെ സാധ്യത പട്ടികയിലുൾപ്പെട്ട ഉദ്യോഗാർഥികളുടെ ഒറ്റത്തവണ വെരിഫിക്കേഷൻ ജൂൺ രണ്ട്, അഞ്ച് തീയ്യതികളിൽ കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജില്ല പി.എസ്.സി ഓഫിസിൽ നടത്തും. ഇതുസംബന്ധിച്ച് എസ്.എം.എസ്, െപ്രാഫൈൽ മെസേജ് എന്നിവ മുഖേന ഉദ്യാഗാർഥികൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്. സാധ്യതാ പട്ടികയിലുൾപ്പെട്ട ഉദ്യോഗാർഥികൾ െപ്രാഫൈലിൽ അപ്ലോഡ് ചെയ്ത അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം വെരിഫിക്കേഷൻ ദിവസം രാവിലെ 10.15 ന് കേരള പി.എസ്.സി യുടെ കോഴിക്കോട് ജില്ല ഓഫീസിൽ ഹാജരാകണം. വനിത കമീഷൻ മെഗാ അദാലത്ത് ജൂൺ ഏഴിന് കോഴിക്കോട്: കേരള വനിതാ കമീഷൻ ജൂൺ ഏഴിന് രാവിലെ 10.30 മുതൽ കോഴിക്കോട് ജില്ല പഞ്ചായത്ത് ഹാളിൽ മെഗാ അദാലത്ത് നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.