ഔഷധ വ്യാപാരികളുടെ കടയടപ്പ് സമരം 30ന്

ഔഷധ വ്യാപാരികളുടെ കടയടപ്പ് സമരം 30ന് (A) (A) ഔഷധ വ്യാപാരികളുടെ കടയടപ്പ് സമരം 30ന് കോഴിക്കോട്: ഔഷധ വ്യാപാരികളുടെ അഖിലേന്ത്യ സംഘടന ഒാള്‍ ഇന്ത്യ ഓര്‍ഗനൈസേഷന്‍ ഓഫ് കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് (എ.ഐ.ഒ.സി.ഡി) മേയ് 30ന് നടത്തുന്ന രാജ്യവ്യാപക കടയടപ്പ് സമരത്തില്‍ കേരളത്തിൽ വ്യാപാരികളും പങ്കെടുക്കുമെന്ന് കേരള ഘടകമായ ഒാൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ ഭാരവാഹികള്‍ അറിയിച്ചു. സംസ്ഥാനത്തെ പതിനയ്യായിരത്തോളം വരുന്ന മൊത്ത, ചില്ലറ മരുന്നുവ്യാപാര സ്ഥാപനങ്ങള്‍ സമരത്തില്‍ പെങ്കടുക്കും. ഓണ്‍ലൈന്‍ ഫാര്‍മസിയും ഇ–പോര്‍ട്ടലും നടപ്പാക്കാതിരിക്കുക, ഔഷധ വിലനിയന്ത്രണ ഉത്തരവ് പരിഷ്കരിച്ച് ഗുണനിലവാരമുള്ള മരുന്നുകള്‍ ഒരേ വിലക്ക് ലഭ്യമാക്കുക, രാസനാമത്തില്‍ മരുന്നുകള്‍ കുറിക്കണമെന്ന മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും കേന്ദ്ര സര്‍ക്കാറി​െൻറയും ഉത്തരവില്‍ വ്യക്തത വരുത്തുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഒാള്‍ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷന്‍ സംസ്ഥാന ജോ. സെക്രട്ടറി സി. ശിവരാമന്‍ പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് കെ.ടി. രഞ്ജിത്ത്, കെ. കുട്ടൻ, കെ.പി. സുരേന്ദ്രനാഥ് എന്നിവർ വാര്‍ത്താസമ്മേളനത്തില്‍ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.