മന്ത്രിസഭ വാർഷികാഘോഷ സമാപനം: സംഘാടക സമിതി രൂപവത്കരിച്ചു

മന്ത്രിസഭ വാർഷികാഘോഷ സമാപനം: സംഘാടക സമിതി രൂപവത്കരിച്ചു കോഴിക്കോട്: സംസ്ഥാന സർക്കാറി​െൻറ ഒന്നാം വാർഷികാഘോഷങ്ങളുടെ സമാപനം ജൂൺ അഞ്ചിന് കോഴിക്കോട്ട് നടക്കും. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ നടക്കുന്ന സമാപന പരിപാടിയുടെ സംഘാടക സമിതി കലക്ടറേറ്റ് ഹാളിൽ ചേർന്ന യോഗത്തിൽ രൂപവത്കരിച്ചു. പദ്മശ്രീ ജേതാക്കളായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, മീനാക്ഷി ഗുരുക്കൾ, ദേശീയ ചലച്ചിത്ര അവാർഡ് നേടിയ നടി സുരഭി ലക്ഷ്മി എന്നിവരെ ചടങ്ങിൽ ആദരിക്കും. ബിജു നാരായണനും രഞ്ജിനി ജോസും നയിക്കുന്ന ഗാനമേള, സിതാര, നിഷാദ് ടീമി​െൻറ മ്യൂസിക് ഫ്യൂഷൻ തുടങ്ങിയ കലാപരിപാടികൾ അരങ്ങേറും. വ്യാപാര സ്ഥാപനങ്ങളുടെ സഹകരണത്തോടെ നഗരം ദീപാലംകൃതമാക്കാനും തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യരക്ഷാധികാരിയും മേയർ തോട്ടത്തിൽ രവീന്ദ്രൻ, ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി എന്നിവർ രക്ഷാധികാരികളുമായ കമ്മിറ്റിയുടെ ചെയർമാൻ ജില്ലയുടെ ചുമതലയുള്ള തൊഴിൽ-എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനാണ്. എ. പ്രദീപ്കുമാർ എം.എൽ.എയാണ് വർക്കിങ് ചെയർമാൻ. ജില്ല കലക്ടറാണ് ജനറൽ കൺവീനർ. യോഗത്തിൽ ജില്ല കലക്ടർ യു.വി. ജോസ് അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ എ. പ്രദീപ്കുമാർ, പുരുഷൻ കടലുണ്ടി, കോർപറേഷൻ ഡെപ്യൂട്ടി മേയർ മീര ദർശക്, ആർ.ഡി.ഒ ഷാമിൻ സെബാസ്റ്റ്യൻ, എം.വി. കുഞ്ഞിരാമൻ, ഇ. സജീവ്, കെ.ടി. ശേഖർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.