കോഴിക്കോട്: സ്വമേധയാ ഇസ്ലാം സ്വീകരിച്ച ഹാദിയയുടെ കേസുമായി ബന്ധപ്പെട്ട് ഹൈകോടതിയിൽനിന്നുണ്ടായ വിധി പൗരാവകാശം നിഷേധിക്കുന്നതും തെറ്റായ കീഴ്വഴക്കത്തിന് തുടക്കം കുറിക്കുന്നതുമാണെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രേട്ടറിയറ്റ് അഭിപ്രായപ്പെട്ടു. പ്രസിഡൻറ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. പെൺകുട്ടി കോടതിക്ക് മുമ്പാകെ ബോധിപ്പിക്കുന്ന മൊഴി ഈ കേസിൽ മാത്രം അവഗണിക്കുന്നത് ദുരൂഹമാണ്. ആരോപണങ്ങൾ ബന്ധപ്പെട്ട ഏജൻസികളെ കൊണ്ട് അന്വേഷിപ്പിക്കണം. ഹാദിയക്ക് നിഷേധിക്കപ്പെട്ട നീതി പുനസ്ഥാപിക്കാൻ നിയമവിധേയമായ മാർഗങ്ങൾ ആലോചിക്കാൻ യോഗം തീരുമാനിച്ചു. ഹബീബ് ഫൈസി കോട്ടോപ്പാടം, ഇബ്രാഹീം ഫൈസി ജെഡിയാർ, മുസ്തഫ അഷ്റഫി കക്കുപ്പടി, ഡോ. അബ്്ദുൽ മജീദ്, പി.എം. റഫീഖ് അഹമ്മദ്, അബ്്ദുസ്സലാം ദാരിമി, വി.കെ.എച്ച്. റശീദ്, കുഞ്ഞാൽ കുട്ടി ഫൈസി, ബശീർ ഫൈസി ദേശമംഗലം എന്നിവർ സംസാരിച്ചു. സത്താർ പന്തലൂർ സ്വാഗതവും റശീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.