കശാപ്പ്​ നിരോധനം: ആർ.എസ്​.എസ്​ അജണ്ട ^വെൽഫെയർ പാർട്ടി

കശാപ്പ് നിരോധനം: ആർ.എസ്.എസ് അജണ്ട ^വെൽഫെയർ പാർട്ടി കോഴിക്കോട്: രാജ്യത്ത് കശാപ്പ് നിരോധിച്ചത് ആർ.എസ്.എസ് അജണ്ട നടപ്പിലാക്കുന്നതി​െൻറ ഭാഗമെന്ന് വെൽഫെയർ പാർട്ടി ജില്ല എക്സിക്യൂട്ടിവ്. പരമ്പരാഗതമായി ജനങ്ങൾ ഭക്ഷിച്ചുവരുന്ന വിഭവങ്ങളെ നിയമംമൂലം നിരോധിക്കുന്നത് ഫാഷിസ്റ്റ് രീതിയാണ്. ജില്ല പ്രസിഡൻറ് അസ്ലം ചെറുവാടി അധ്യക്ഷത വഹിച്ചു. എ.പി. വേലായുധൻ, ടി.കെ. മാധവൻ, പി.സി. മുഹമ്മദ്കുട്ടി, മുസ്തഫ പാലാഴി, എഫ്.എം. അബ്ദുല്ല എന്നിവർ സംസാരിച്ചു. ജില്ലയിലെ ആദ്യ സൗരോർജ നിലയം 29ന് സമർപ്പിക്കും കോഴിക്കോട്: തലക്കുളത്തൂരിൽ കെ.എസ്.ഇ.ബി ലിമിറ്റഡി​െൻറ ഉടമസ്ഥതയിലുള്ള 3.67 ഏക്കർ ഭൂമിയിൽ സ്ഥാപിച്ച 650 കിലോവാട്ട് ശേഷിയുള്ള സൗരോർജ നിലയം തൂണുമണ്ണിലെ സൗരോർജ നിലയത്തിനു സമീപം മേയ് 29ന് രാവിലെ 10ന് മന്ത്രി എം.എം. മണി നാടിന് സമർപ്പിക്കും. എം.കെ. രാഘവൻ എം.പി മുഖ്യാതിഥിയായിരിക്കും. എ.കെ. ശശീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. പ്ലാൻറി​െൻറ നിർമാണ പ്രവൃത്തി 2016 നവംബറിൽ ആരംഭിച്ച് 2017 ഫെബ്രുവരി അവസാനത്തോടെയാണ് പൂർത്തീകരിച്ചത്. ഇൗ പ്ലാൻറിൽ 300 വാട്ട് ശേഷിയുള്ള 2360 സോളാർ പാനലുകളും ഇതിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഡി.സി വൈദ്യുതിയെ എ.സിയാക്കുന്നതിനായി 680 കിലോവാട്ട് ശേഷിയുള്ള ഇൻവെർട്ടറും 700 കിലോവോൾട്ട് ആമ്പിയർ ശേഷിയുള്ള ട്രാൻസ്ഫോർമറും അനുബന്ധ സാമഗ്രികളും സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ ഉൽപാദിപ്പിക്കുന്ന വൈദ്യുതി കൊടുവള്ളി സബ്സ്റ്റേഷനിൽ നിന്നുള്ള എരവന്നൂർ 11 കെ.വി. ഫീഡറിലേക്കാണ് പ്രവഹിക്കുന്നത്. ഇൗ പദ്ധതി നടപ്പിലാക്കുന്നതുവഴി പകൽസമയം ഗുണനിലവാരമുള്ള വൈദ്യുതി സമീപപ്രദേശങ്ങളിൽ ലഭിക്കാൻ സഹായകമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.