ട്രയിന്​ മുകളിൽ യാത്ര ചെയ്​ത ഉത്തരേന്ത്യക്കാരൻ അറസ്​റ്റിൽ

ട്രയിന് മുകളിൽ യാത്ര ചെയ്ത ഉത്തരേന്ത്യക്കാരൻ അറസ്റ്റിൽ (A) (A) ട്രയിന് മുകളിൽ യാത്ര ചെയ്ത ഉത്തരേന്ത്യക്കാരൻ അറസ്റ്റിൽ ചെങ്ങന്നൂർ: െട്രയിനിന് മുകളിൽ കയറി യാത്ര ചെയ്ത ഉത്തരേന്ത്യക്കാരനെ ആർ.പി.എഫ് അറസ്റ്റ് ചെയ്തു. ഛത്തിസ്ഗഢ് വസകരകോട എക്കൽ സ്വദേശിയായ കനയകുമാർ ശർമയാണ് (23) പിടിയിലായത്. വ്യാഴാഴ്ച രാവിലെ വഞ്ചിനാട് എക്സ്പ്രസിലായിരുന്നു സംഭവം. തീവണ്ടിയുടെ ബോഗിക്ക് മുകളിൽ കയറിയിരുന്ന് യാത്ര ചെയ്ത ഇയാളെ പുലിയൂർ െറയിൽവേ ഗേറ്റിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. ഈ സമയത്ത് എൻജിന് തൊട്ടുപിന്നിൽ ഉള്ള കമ്പാർട്ടുമ​െൻറിന് മുകളിൽ കയറി ഇയാൾ യാത്ര ചെയ്യുകയായിരുന്നു. മഠത്തുംപടി റെയിൽവേ ഗേറ്റിലെ കീപ്പറാണ് ആർ.പി.എഫിനെ അറിയിച്ചത്. ഉടൻ തന്നെ ട്രെയിൻ അവിടെ നിർത്തി. ഇറങ്ങി ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ആർ.പി.എഫ് ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. മാനസിക വിഭ്രാന്തി കാണിച്ചിരുന്നതായി പറയുന്നു. ജോലിക്കായാണ് ഇയാൾ ചെങ്ങന്നൂരിലെത്തിയത്. ചെങ്ങന്നൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ ഇയാളെ മാവേലിക്കര സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു. ചിത്രവിവരണം –––––––––––––– എ.പി.ജി 52 –കനയകുമാർ ശർമ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.