പഴകിയ ഭക്ഷണം പിടികൂടി; ബീച്ച്​ ആശുപത്രിയിലെ കാൻറീൻ പൂട്ടിച്ചു

കോഴിക്കോട്: ബീച്ച് ജനറൽ ആശുപത്രിയിലെ കാൻറീൻ കോർപറേഷൻ അധികൃതർ പൂട്ടിച്ചു. കഴിഞ്ഞദിവസം കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. ബാബുരാജിന് ലഭിച്ച പരാതിയെതുടർന്ന് ഹെൽത്ത് ഒാഫിസർ ഡോ. ആർ.എസ്. േഗാപകുമാറി​െൻറ നേതൃത്വത്തിലെ സംഘം വ്യാഴാഴ്ച രാവിലെയോടെ കാൻറീനിൽ പരിശോധന നടത്തിയാണ് പൂട്ടിച്ചത്. ഒന്നരകിലോ പഴകിയ പൊരിച്ച മീൻ, 25 ചപ്പാത്തി, 50 ബോണ്ട എന്നിവ ഇവിടെ നിന്ന് പിടിച്ചെടുത്തു. മാത്രമല്ല, അടുക്കളക്കും ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കുന്ന മുറിക്കും ഒട്ടും വൃത്തിയില്ലെന്നും കണ്ടെത്തി. എലികൾ ഒാടിനടക്കുന്നതും മലിനജലം കെട്ടിക്കിടക്കുന്നതും ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽെപട്ടു. ഇതോടെയാണ് സ്ഥാപനം അടച്ചുപൂട്ടി സീൽ ചെയ്തത്. പരിശോധന നടത്തുേമ്പാൾ തന്നെ സ്ഥാപനം അടച്ചുപൂട്ടാൻ ആവശ്യപ്പെടുന്നത് ഇത് ആദ്യമാണ്. ആദ്യം നോട്ടീസ് നൽകുകയും തുടർന്നും മതിയായ ഒരുക്കങ്ങൾ നടത്തിയില്ലെങ്കിൽ പൂട്ടാൻ നിർേദശിക്കുകയുമാണ് പതിവ്. സ്ഥാപനത്തിന് മതിയായ ലൈസൻസും മറ്റുരേഖകളും ഇല്ലെന്നും വ്യക്തമായിട്ടുണ്ട്. പരിശോധനയിൽ ഹെൽത്ത് സൂപ്പർവൈസർ പി. ഹരിദാസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജഗത്കുമാർ എന്നിവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.