എംപ്ലോയ്മെൻറ് എക്സ്​ചേഞ്ച് സേവനം ഇനി ഓൺലൈൻ വഴി

കോഴിക്കോട്: എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചിലെ മുഴുവൻ സേവനങ്ങളും ഇനി മുതൽ ഓൺലൈൻ വഴി ലഭ്യമാണെന്ന് ബാലുശ്ശേരി എംപ്ലോയ്മ​െൻറ് ഓഫിസർ അറിയിച്ചു. രജിസ്േട്രഷൻ, പുതുക്കൽ, അധികയോഗ്യത ചേർക്കൽ, തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് ചേർക്കൽ, രജിസ്േട്രഷൻ മറ്റൊരു എക്സ്ചേഞ്ചിലേക്ക് മാറ്റൽ തുടങ്ങിയവ www.exployment.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ലഭ്യമാണ്. ഉദ്യോഗാർഥികൾ വെബ്സൈറ്റിൽ ജനനതീയതി, പേര് തുടങ്ങിയ വിവരങ്ങൾ നൽകി യൂസർ ഐ.ഡി, പാസ്വേർഡ് എന്നിവ ഉണ്ടാക്കേണ്ടതാണ്. ഈ യൂസർ ഐ.ഡിയും, പാസ്വേർഡും ഉപയോഗിച്ച് മേൽപ്പറഞ്ഞ സേവനങ്ങൾ നേരിട്ട് ചെയ്യാം. രജിസ്േട്രഷൻ പൂർത്തിയായശേഷം പ്രിൻറ്ഔട്ട് എടുത്ത് 60 ദിവസത്തിനകം ഒറിജിനൽ സർട്ടിഫിക്കറ്റ് സഹിതം പരിശോധനക്കായി എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. ............................................ kp2
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.