must+++നിർധനരുടെ പഠനം ഉറപ്പാക്കേണ്ടത്​ സമൂഹത്തി​െൻറ ബാധ്യത –എം.ഐ. അബ്​ദുൽ അസീസ്

must+++നിർധനരുടെ പഠനം ഉറപ്പാക്കേണ്ടത് സമൂഹത്തി​െൻറ ബാധ്യത –എം.ഐ. അബ്ദുൽ അസീസ് (A) നിർധനരുടെ പഠനം ഉറപ്പാക്കേണ്ടത് സമൂഹത്തി​െൻറ ബാധ്യത –എം.ഐ. അബ്ദുൽ അസീസ് താനൂർ: ഉന്നതപഠനത്തിന് യോഗ്യത നേടിയ വിദ്യാർഥികൾ സാമ്പത്തിക പ്രയാസംമൂലം പഠനമുപേക്ഷിക്കുന്നതി​െൻറ ഉത്തരവാദികൾ സർക്കാറും സമൂഹവുമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള വിദ്യാർഥികൾക്ക് പീപ്ൾസ് ഫൗണ്ടേഷ​െൻറ ആഭിമുഖ്യത്തിൽ സ്കൂൾ കിറ്റ് നൽകുന്ന എജുക്യാച്ച് പദ്ധതിയുടെ സംസ്ഥാനതല വിതരണോദ്ഘാടനം താനൂരിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയിൽ പിന്നാക്കമായിരുന്ന ജില്ലകളും പ്രദേശങ്ങളും വളരയേറെ മുന്നേറിയതി​െൻറ ഗുണഫലം സമൂഹത്തിന് ലഭ്യമാവണമെങ്കിൽ സന്നദ്ധ സംഘടനകളുടെ പദ്ധതികളും സമൂഹത്തി​െൻറ പിന്തുണയും അനിവാര്യമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. പീപ്ൾസ് ഫൗണ്ടേഷൻ ചെയർമാൻ പി. മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് സി.ടി. സുഹൈബ് മുഖ്യപ്രഭാഷണം നിർവഹിച്ചു. വിദ്യാർഥികൾക്കുവേണ്ടി ആദ്യത്തെ സ്കൂൾ കിറ്റ് പീപ്ൾസ് ഫൗണ്ടേഷൻ ജില്ല കോഒാഡിനേറ്റർ അബ്ദുറഹീം പുത്തനത്താണി ഏറ്റുവാങ്ങി. പീപ്ൾസ് ഫൗണ്ടേഷൻ ഡയറക്ടർ പി.സി. ബഷീർ, സെക്രട്ടറി സി.പി. ഹബീബ് റഹ്മാൻ എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി താനൂർ ഏരിയ പ്രസിഡൻറ് സി. അബ്ദുല്ലത്തീഫ് നന്ദി പറഞ്ഞു. സംസ്ഥാനത്ത് 5000 വിദ്യാർഥികൾക്കാണ് സ്കൂൾ കിറ്റുകൾ വിതരണം ചെയ്യുന്നത്. വെള്ളിയാഴ്ച സംസ്ഥാനത്തെ 143 കേന്ദ്രങ്ങളിൽ വിതരണം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.