താമരശ്ശേരി: വ്യാപാരിയുടെ കാർ സാമൂഹിക വിരുദ്ധർ അടിച്ചു തകർത്തതായി പരാതി. പുതിയ ബസ്സ്റ്റാൻഡിൽ കട നടത്തുന്ന ഷാജിയുടെ മാരുതി കാർ ആണ് ബുധനാഴ്ച രാത്രി സാമൂഹിക വിരുദ്ധർ അടിച്ചുതകർത്തത്. രാത്രികാലങ്ങളിൽ പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് ഈയിടെയായി പൊലീസ് പേട്രാളിങ് ഇല്ലാത്തതും തെരുവുവിളക്കുകൾ കത്താത്തതും സാമൂഹികവിരുദ്ധർക്ക് സൗകര്യമായിട്ടുണ്ട്. മദ്യ- ^മയക്കുമരുന്ന് കച്ചവടക്കാരും ഇവിടെ വിലസുന്നുണ്ട്. മുമ്പും ഈ ഭാഗത്ത് കടകളുടെ ഷട്ടറുകൾ തകർക്കുക, ബോർഡുകൾ നശിപ്പിക്കുക, മദ്യക്കുപ്പികൾ പൊട്ടിച്ച് കട വരാന്തകളിൽ വിതറുക തുടങ്ങിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വർധിച്ചുവരുന്ന സാമൂഹിക വിരുദ്ധ ശല്യം നിയന്ത്രിക്കുന്നതിന് പൊലീസും ഗ്രാമപഞ്ചായത്ത് അധികൃതരും നടപടി സ്വീകരിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. കോടഞ്ചേരിയിൽ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിലെ കടമുറികൾ ഒഴിപ്പിച്ചു കോടഞ്ചേരി: ഗ്രാമപഞ്ചായത്തിെൻറ അധീനതയിലുള്ള പഞ്ചായത്ത് ബസ്സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിലെ അഞ്ച് കടമുറികൾ വെള്ളിയാഴ്ച പഞ്ചായത്ത് ഉദ്യോഗസ്ഥർ, റവന്യു^പൊലീസ് സന്നാഹത്തോടെ ഒഴിപ്പിച്ചു. പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കടമുറികൾ പൊതുജനങ്ങൾക്ക് ഉപയോഗ യോഗ്യമാകുന്നില്ലെന്ന് നേരത്തേതന്നെ പരാതിയുണ്ടായിരുന്നു. പഞ്ചായത്ത് ഇക്കാര്യം ചർച്ച ചെയ്യുകയും സബ്കമ്മിറ്റിയെ അന്വേഷണത്തിന് നിയോഗിക്കുകയും ചെയ്തിരുന്നു. ചില കടമുറികൾ ഗോഡൗണുകളായി പ്രവർത്തിക്കുകയാണെന്നും ചിലത് മേൽവാടകക്ക് നൽകിയിട്ടുള്ളതായും സബ്കമ്മിറ്റി കണ്ടെത്തി. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് നടപടി സ്വീകരിച്ചത്. 2017 മാർച്ച് 31നകം കടമുറികൾ തിരിച്ചേൽപിക്കേണ്ടതാണെന്ന് പഞ്ചായത്ത് നേരത്തേ അന്തിമ ഉത്തരവ് നൽകിയിരുന്നു. എന്നാൽ, അഞ്ച്കടമുറികൾ പഞ്ചായത്തിന് തിരിച്ചേൽപിക്കാത്ത സാഹചര്യത്തിൽ പഞ്ചായത്ത് പ്രസിഡൻറ്, സെക്രട്ടറി, ഭരണസമിതി അംഗങ്ങൾ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ കൈവശക്കാരുമായും വ്യാപാരി സംഘടന പ്രതിനിധികളുമായും കടമുറികൾ വിട്ടുകിട്ടുന്നതിന് വേണ്ടി നേരത്തേ ചർച്ചകൾ നടത്തിയിരുന്നു. എന്നിട്ടും കടമുറികൾ പഞ്ചായത്തിന് വിട്ടുനൽകാൻ തയാറാകാത്തതിനാലാണ് ഒഴിപ്പിച്ചതെന്ന് സെക്രട്ടറി അറിയിച്ചു. നിലവിൽ ഷോപ്പിങ് കോംപ്ലക്സിൽ ഒഴിവുള്ള ഏഴ് കടമുറികൾ എത്രയും വേഗം പരസ്യലേലം നടത്തുന്നതിന് പഞ്ചായത്ത് നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്. ഇന്ന് ഹർത്താൽ കോടേഞ്ചരി: പഞ്ചായത്ത് ബസ്സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിലെ അഞ്ച് കടമുറികൾ ഒഴിപ്പിച്ചതിൽ പ്രതിഷേധിച്ച് കോടഞ്ചേരിയിൽ വെള്ളിയാഴ്ച കടകളടച്ച് ഹർത്താൽ നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.