ചേന്ദമംഗല്ലൂർ: ഗ്രാമത്തെ അർബുദമുക്തമാക്കുന്ന പദ്ധതിയായ 'അതിജീവന'ത്തിെൻറ ഭാഗമായി രണ്ടാംഘട്ട രോഗനിർണയ ക്യാമ്പ് നടത്തി. കണ്ണൂർ കാൻസർ കെയർ സൊസൈറ്റിയുമായി സഹകരിച്ച് നടത്തിയ ക്യാമ്പിൽ 135 ആളുകളെ പരിശോധന നടത്തി. നേരത്തേ നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത 600 പേരിൽനിന്ന് പ്രാഥമികമായി രോഗനിർണയം നടത്തിയവരെയാണ് ഇന്നലെ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കിയത്. സ്കാനിങ്, ടെലി മെഡിസിൻ, ലാബ്, മിനി ഓപറേഷൻ തിയറ്റർ ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങളുള്ള കണ്ണൂർ കാൻസർ കെയർ സൊസൈറ്റിയുടെ 'സഞ്ജീവനി' ബസിൽവെച്ചായിരുന്നു പരിശോധന. ഡോ. വി.സി. രവീന്ദ്രൻ, ഡോ. ഖുത്തുബ് എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമായിരുന്നു പരിശോധനക്കെത്തിയിരുന്നത്. പരിശോധന റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർചികിത്സകൾ ലഭ്യമാക്കുമെന്ന് അതിജീവനം ചെയർമാൻ കെ. സുബൈർ പറഞ്ഞു. ജനറൽ കൺവീനർ പി.കെ. ഖാദർ, ജയശീലൻ പയ്യടി, എൻ.കെ. ഉമ്മർകോയ, കെ.പി. വേലായുധൻ, കെ.പി. അബ്ദുറഹ്മാൻ, പി.കെ. മനോജ് കുമാർ, എൻ. സുലൈമാൻ, ബന്ന ചേന്ദമംഗല്ലൂർ, നബ്ഹാൻ വജാഹത്ത്, വാസിഫ് സജ്ജാദ്, ശഹീറ ശംസു, ടി.ടി. മുനീറ, ടി.ടി. റസിയ, ജിഷ, ബിജി, ജസീല ഷമീർ, സുഹ്റ വട്ടക്കണ്ടം, ബനൂജ, ജലജ പൊറ്റശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി. ഫോട്ടോ:cmr1 ചേന്ദമംഗല്ലൂരിൽ നടന്ന അതിജീവനം അർബുദമുക്ത ഗ്രാമം പദ്ധതിയുടെ ഭാഗമായി നടത്തിയ രണ്ടാംഘട്ട രോഗനിർണയ ക്യാമ്പിനെത്തിയ സഞ്ചരിക്കുന്ന പരിശോധനശാല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.